കൊല്ലങ്കാനയിൽ യുഡിഎഫിന് കൊല്യയിൽ എൽഡിഎഫിന് സുർലുവിൽ പൊതുസ്വതന്ത്ര സ്ഥാനാരാർഥിയെയും പിന്തുണക്കും : എസ്ഡിപിഐ
ഉളിയത്തടുക്ക : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ശക്തി കേന്ദ്രമായ മധൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബിജെപിയെ തോൽപ്പിക്കാൻ കരു നീക്കങ്ങളുമായി എസ് ഡിപിയെ . പാർട്ടി മൽസരിക്കാത്ത ഇടങ്ങളിൽ ബിജെപിക്ക് എതിരെ ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ പിന്തുണക്കാൻ എസ്ഡിപിഐ തീരുമാനിച്ചു. 40 വർഷമായി ബിജെപിയുടെ ഏകാധിപത്യ ഭരണം നടക്കുന്ന പഞ്ചായത്ത് ഭരണത്തെ മാറ്റാനുള്ള ജനാഭിലാശത്തിന്റെ കൂടെ നിൽക്കുന്നതിനു പകരം പരസ്പരം മത്സരിക്കുന്ന ഇരുമുന്നണികളുടെയും നിലപാട് വഞ്ചനാപരമാണ്.സംഘപരിവാർ വിരുദ്ധത വാക്കുകളിൽ മാത്രം ഒതുങ്ങുകയും ബിജെപിയെ തോൽപ്പിക്കാൻമുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് എസ്ഡിപിഐയുടെ ശ്രമങ്ങളോട് സഹകരിക്കാൻ ഇരുമുന്നണികളും തയ്യാറായിട്ടില്ല എന്നുള്ള വാസ്തവം അവിടെ നിലനിൽക്കുന്നുണ്ട്. ജനവികാരത്തെ ഉൾക്കൊണ്ടുകൊണ്ട് പരസ്പരമുള്ള ധാരണകളോട് ബിജെപിയെ തോൽപ്പിക്കാൻ പറ്റും എന്നുള്ള സാധ്യത നിലനിന്നിട്ടും അതുപയോഗപ്പെടുത്താതെ പരസ്പരം മത്സരിക്കുന്ന മുന്നണികളുടെ നിലപാട് ജനവിരുദ്ധമാണ്. അനുകൂലമായ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താതെ പരസ്പരംനിലപാട് സ്വീകരിക്കുന്ന മുന്നണികളുടെ നിലപാട് ജനം തിരിച്ചറിയും. പാർട്ടിയെ സ്ഥാനാർത്ഥിയെ പിൻവലിച്ച കൊല്ല്യ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.ഉദയകുമാറിനെ പിന്തുണക്കും. കൊല്ലങ്കാനയിൽ ബിജെപിക്കെതിരെ ജയസാധ്യതയുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായ മഞ്ജു കെ വിജയ് യെ പിന്തുണക്കും സുർലുവിൽ പൊതുസ്വതന്ത്രയായ ഷൈമ സി.എ പിന്തുണയ്ക്കുമെന്നും എസ്ഡിപിഐ മധൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പാർട്ടി സ്ഥാനാർത്ഥികൾ മൽസരിക്കുന്ന ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷഫീക്ക് ചൂരി ചൂരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥ നാസിയ ഷരീഫ് വാർഡ് 8 ഹിദായത്ത് നഗർ നോർത്ത് സ്ഥാനാർത്ഥി റാബിയ ടീച്ചർ വാർഡ് 21 സ്ഥാനാർത്ഥി റൈസാന അബ്ദുല്ല വാർഡ് 13 മിപുഗുരി സ്ഥാനാർത്ഥി ഫൗസ് തുടങ്ങിയവർക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments