Breaking News

കച്ചവടത്തിൽ പങ്കാളിത്വം; അരക്കോടി രൂപയോളം വാങ്ങി വാങ്ങിച്ചെന്ന പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ (മോണു) ഭാര്യ സഫിയ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുമ്പള പഞ്ചായത്ത് ബംബ്രാണ നാലാം വാർഡ് യു.ഡി.എഫ്  സ്ഥാനാർഥി എം.പി ഖാലിദിനെതിരെ രംഗത്തെത്തിയത്.
മുംബൈയിൽ ബിസ്നസ് മതിയാക്കിയതിന് ശേഷം 
25,43000 രൂപക്ക് ബംഗളൂരുവിലെ ഹോട്ടൽ പാം സ്യൂട്സ് എന്ന സ്ഥാപനത്തിൽ 
എം.പി ഖാലിദ് ഭർത്താവിനെ പങ്കാളിയാക്കി. 
2017 ഏപ്രിലിൽ ഉണ്ടാക്കിയ കരാർ പ്രകാരം 32.09 % ഓഹരി  ഉള്ളതായി ഖാലിദ് രേഖപ്പെടുത്തിയിരുന്നു.
പോണ്ടിച്ചേരിയിൽ മറ്റൊരു കച്ചവടത്തിൻ്റെ പേരിൽ 20 ലക്ഷവും വാങ്ങി.
ഇതേ തുടർന്ന് ഭർത്താവ് കടുത്ത മാസസിക സമ്മർദ്ദത്തിലാവുകയും പിന്നാലെ മരണപ്പെടുകയുമുണ്ടായി. 
കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന ഭർത്താവിൻ്റെ വിയോഗം താങ്ങാനാവാതെ ഞങ്ങൾ പ്രയാസത്തിലാണ്.
ഇത് കാരണം മക്കളുടെ പഠനവും മുന്നോട്ടുള്ള ജീവിതവും വഴിമുട്ടി.
നിരന്തരം ആവശ്യപ്പെട്ടപ്പോൾ 
എട്ട് ലക്ഷം രൂപയുടെ വണ്ടിച്ചെക്കാണ് നൽകിയത്. 
പരാതി നൽകിയതോടെ കോടതിയിൽ കേസ് നിലവിലുണ്ട്.
തിരികെ കിട്ടിയത് മൂന്ന് തവണയായി 16,000 രൂപ മാത്രം.
പിന്നീട് കണക്കുകൾ  ബോധ്യപ്പെടുത്താനോ ആദായത്തിൽ നിന്നുള്ള വിഹിതം നൽകാനോ തയ്യാറായില്ല.
2024 ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി ഉൾപ്പെടെ പലർക്കും പരാതി നൽകി.  
ഖാലിദിനെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഒരു വർഷമായിട്ടും ഞങ്ങളുടെ പ്രശ്ന‌ം പരിഹരിച്ചില്ല.
വഞ്ചനക്കും തട്ടിപ്പിനും ഇരയായി സാമ്പത്തികമായും മാനസികമായും പ്രതിസന്ധി അനുഭവിക്കുന്നതായും നീതി ലഭ്യമാക്കണമെന്നും അവർ പറഞ്ഞു.
പണം തിരികെ കിട്ടുന്നതു വരെ എം.പി ഖാലിദിൻ്റെ വീടിന് മുന്നിൽ സമരമിരിക്കുമെന്നും കൂട്ടിച്ചേർത്തു.
മക്കളായ ജഫ്രീദ, ജഫ്ദീദ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments