മൂന്നു പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ടിരുന്ന റാസ് അൽ ഖൈമയിലെ അൽ-ദൈത് കൊട്ടാരം പുനരുദ്ധരിച്ചു മ്യൂസിയമായി തുറന്നു.
റാസ് അൽ ഖൈമ : മൂന്നു പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ടിരുന്ന റാസ് അൽ ഖൈമയിലെ അൽ-ദൈത് കൊട്ടാരം പുനരുദ്ധരിച്ചു മ്യൂസിയമായി തുറന്നു. ഒരുകാലത്ത് ജിന്നുകളുടെയും പ്രേതങ്ങളുടെയും വാസസ്ഥലമെന്ന പേരിൽ കുപ്രസിദ്ധമായിരുന്ന ഈ കൊട്ടാരം, വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം ഇന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കുന്ന സാംസ്കാരിക കേന്ദ്രമായി മാറിയിരിക്കുകയാണ്.
പുരാതന വസ്തുക്കളോടുള്ള ആഴത്തിലുള്ള താൽപ്പര്യവും ഒരു ലക്ഷത്തിലധികം അപൂർവ വസ്തുക്കളുടെ ശേഖരവുമാണ് കൊട്ടാരം സ്വന്തമാക്കാനും പുനഃസ്ഥാപിക്കാനും പ്രചോദനമായതെന്ന് നിലവിലെ ഉടമ താരിഖ് അൽ ശർഹാൻ വ്യക്തമാക്കി. പരേതനായ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമിയുടെ കാലത്തിനുശേഷം 30 വർഷത്തിലേറെയായി ഈ കെട്ടിടം ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്നു.
നവീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കൊട്ടാരം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ചിലർ അനുമതിയില്ലാതെ അകത്തു കയറി വീഡിയോകൾ ചിത്രീകരിച്ച് യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു. ഇതിനെ അറബ് ലോകത്തിലെ ഏറ്റവും ഭയാനകമായ കൊട്ടാരങ്ങളിലൊന്നായി ചിത്രീകരിച്ചതോടെ കൊട്ടാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കൂടി വ്യാപിച്ചു.
1985 മുതൽ 1991 വരെയുള്ള കാലഘട്ടത്തിലാണ് കൊട്ടാരം നിർമിച്ചത്. മാർബിൾ സ്ഥാപിക്കുന്നതിന് മുമ്പ് ചുവരുകളിൽ കറുത്ത പെയിന്റ് അടിച്ചതിനാൽ, ജനവാസമില്ലാത്ത മണൽക്കുന്നിന്മേൽ ഒറ്റപ്പെട്ടുനിന്ന ഈ കറുത്ത കൊട്ടാരം കാർട്ടൂണുകളിലെ മന്ത്രവാദിനികളുടെ വീടുകളെ ഓർമിപ്പിക്കുന്ന രൂപത്തിലായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments