Breaking News

ബേക്കൽ ബീച്ച് ഫെസ്റ്റ് മൂന്നാം സീസൺ. പ്രവേശന ടിക്കറ്റുകൾ ഓൺലൈനിൽ

കാസർഗോഡ് : അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ മൂന്നാം സീസണിലേക്ക് കടക്കുന്നു ഡിസംബർ  20 മുതൽ 31 വരെ പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിക്കുന്ന മേഖലയിൽ പ്രമുഖരുടെ സ്റ്റേജ് പരിപാടികൾ ഉണ്ടാകും. ടിക്കറ്റുകൾ ഓൺലൈനിൽ ലഭിക്കും.

 ബിആർഡിസി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പാർക്ക് നടത്തിയ ബേക്കൽ ബീച്ച് ടൂറിസം പ്രമോഷൻ ഐ എൻ സി ജി കുടുംബശ്രീ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

 20ന് വൈകിട്ട് നാലുമണിക്ക് ടൂറിസം മന്ത്രിയാസ് മേള ഉദ്ഘാടനം ചെയ്യും വിവിധ ദിവസങ്ങളിലായി മന്ത്രിമാർ ജനപ്രതികൾ തുടങ്ങിയവർ അതിഥികൾ ആകും ദിവസവും വൈകിട്ട് സാംസ്കാരിക സമ്മേളനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും.

 ഓരോ ദിവസവും പ്രധാന വേദിയിൽ പ്രമുഖ മ്യൂസിക് ബാന്റുകൾ ഒരുക്കുന്ന സംഗീത ദൃശ്യ പരിപാടികളും അരങ്ങേറും. ആദ്യദിവസം സിനിമാനടി രമ്യ നമ്പീശനും സംഘവും കലാവിരുന്നൊരുക്കും തുടർന്ന് വിവിധ ദിവസങ്ങളിൽ വേടൻ റിമിടോമി ജാസി ഗിഫ്റ്റ് ഗസൽ മാന്ത്രികൻ അലോഷി അപർണ ബാലമുരളി ദയാൽ ഉറുമി ബാൻഡ് പുഷ്പവതി തുടങ്ങിയവർ വേദിയിലെത്തും.

 മേളയിലെത്തുന്ന സഞ്ചാരികൾക്കും സന്ദർശകർക്കും ആസ്വാദ്യകമാംവിധം ആധുനിക രീതിയിലുള്ള റൈഡുകളും, വിനോദപാദികളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സരസ് ഭക്ഷ്യമേളയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള വ്യവസായമേളയിൽ ജില്ലയിലെയും സ്റ്റാർട്ടപ്പുകളുടെയും പ്രദർശനവും വിപണനവും ഉണ്ടാവും മേളയുടെ സമാപന ദിവസമായ 30 രാത്രി 12ന് പുതുവർഷത്തെ വരവേൽക്കാൻ ഡിജിറ്റൽ വെടിക്കെട്ടും സംഘടിപ്പിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments