Breaking News

സമസ്ത നൂറാം വാർഷികം:കാഞ്ഞങ്ങാട് തീരദേശ - മലയോര മേഖല യാത്രകൾക്ക് പ്രൗഢ തുടക്കം

കാഞ്ഞങ്ങാട് : 2026 ഫെബ്രുവരി 4 മുതൽ 8 വരെ കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ തീരദേശ - മലയോര മേഖല മഹല്ല് തല പ്രചാരണ ജാഥകൾക്ക് പ്രൗഢ തുടക്കം. നൂറാം വാർഷിക
സമ്മേളനത്തിൻ്റേയും സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടേയും പ്രചരണാർഥമാണ് സമസ്ത കാഞ്ഞങ്ങാട് മണ്ഡലം സമ്മേളന സംഘാടക സമിതി നേതൃത്വത്തിൽ ജാഥകൾ നടത്തുന്നത്.
 തീരദേശ  മേഖല യാത്ര ഇന്നലെ   രാവിലെ  മുട്ടുന്തല മഖാം സിയാറത്തോടെ  എസ്.വൈ.എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി ജാഥാ നായകൻ എം. മൊയ്തു മൗലവി ബാഖവി പുഞ്ചാവിക്ക്  പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
  അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ ഉപനായകനും, കെ. ബി. കുട്ടി ഹാജി ഡയറക്ടറും, ഉമർ മൗലവി തൊട്ടി കോഡിനേറ്ററുമായിരുന്നു. മുട്ടുംതല
ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് മുട്ടുന്തല ചടങ്ങിൽ അധ്യക്ഷനായി. ബദറുദ്ധീൻ സൺലൈറ്റ്, മുഹ് യദ്ദീൻ അസ്ഹരി, പി.ഇസ്മായിൽ മൗലവി, കെ.കെ. അബ്ദുല്ല ഹാജി, ഖൈസ് മുട്ടുന്തല, ഇബ്റാഹിം ആവിക്കൽ, അബ്ദുൽ ഖാദർ ഹാജി, മസ്ഹൂദ് ഫൈസി എന്നിവർ സംബന്ധിച്ചു.
 തുടർന്ന് കൊത്തിക്കാൽ, കൊളവയൽ, ഇഖ്ബാൽ നഗർ അജാനൂർ ബീച്ച്, ബല്ലാ കടപ്പുറം, ഹോസ്ദുർഗ് കടപ്പുറം , സൗത്ത് കടപ്പുറം,
കുശാൽ നഗർ, ആവിയിൽ, ബാവാ നഗർ, കല്ലൂരാവി, പഴയ കടപ്പുറം,  പുഞ്ചാവി , ഞാണിക്കടവ്, മരക്കാപ്പ് കടപ്പുറം പര്യടനം  വൈകുന്നേരം  പടന്നക്കാട്ട്  സമാപിച്ചു. 
ഇന്ന് രാവിലെ   ആറങ്ങാടിയിൽ നിന്ന് പ്രയാണം തുടങ്ങി മുക്കൂട്  സമാപിക്കും.

മലയോര മേഖല തല ജാഥക്ക് ഇന്നലെ  രാവിലെ പാറപ്പള്ളിയിൽ തുടക്കമായി. പാറപ്പള്ളി മഖാം സിയാറത്തിന് ശേഷം എസ്.കെ. എസ്. എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ താജുദ്ധീൻ ദാരിമി പടന്ന ജാഥാ നായകൻ കരീം ഫൈസി മുക്കൂടിന് പതാക കൈമാറി
ഉദ്ഘാടനം ചെയ്തു. 
 സുലൈമാൻ ഫൈസി കരുവഞ്ചാൽ, ഉപനായകനും  കെ.യു.ദാവൂദ് ഹാജി ഡയറക്ടറും,  സഈദ് അസ്അദി പുഞ്ചാവി കോഡിനേറ്ററുമായിരുന്നു.
പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ പാറപ്പള്ളി അധ്യക്ഷനായി. ജമാഅത്ത് ഖത്വീബ് മുനീർ ഫൈസി, ആറുൽ റഹ്മാൻ, സ്വാലിഹ് വൈറ്റ് ഹൗസ്, ഹാഫിസ് ഷഫീഖ് റഹ്മാനി , മുസമ്മിൽ ഫൈസി റഹ്മാനി , അബ്ദുല്ല ദാരിമി തോട്ടം, മുനീർ അസ്നവി,മയൂരി അബ്ദുല്ല ഹാജി, ഉമർ,ബശീർ പറക്കളായി ,
ഹസൈനാർ കുണ്ടടുക്കം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇരിയ,അട്ടേങ്ങാനം, 
ഒടയഞ്ചാൽ,ചുള്ളിക്കര,കൊട്ടോടി,കള്ളാർ,കോളിച്ചാൽ,
പനത്തടി,ബളാന്തോട് ,പാണത്തൂർ,ചെമ്പേരി,തോ
ട്ടം ,കല്ലഞ്ചിറ,കമ്മാടം,പരപ്പ, എടത്തോട്,നമ്പ്യാർ കൊച്ചി  സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം
 കാലിച്ചാനടുക്കത്ത്  സമാപിച്ചു.

പടം: സമസ്ത കാഞ്ഞങ്ങാട് മണ്ഡലം തീരദേശ മേഖല മഹല്ല് തല സന്ദേശ യാത്രയുടെ ഉദ്ഘാടനം മുട്ടുന്തലയിൽ എസ്. വൈ.എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി ജാഥാ നായകൻ എം മൊയ്തു മൗലവി ബാഖവി   പുഞ്ചാവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.


പടം 2 :  കാഞ്ഞങ്ങാട് മണ്ഡലം മലയോര മേഖല മഹല്ല് സന്ദേശ യാത്ര പാറപ്പള്ളിയിൽ എസ്.കെ.എസ്. എസ്.എഫ്  സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ താജുദ്ധീൻ ദാരിമി പടന്ന ജാഥാ നായകൻ കരീം ഫൈസി മുക്കൂടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments