ജനന സർട്ടിഫിക്കറ്റിൽ കൃത്യമം കാട്ടി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി; പുത്തിഗെ കോൺഗ്രസിൽ പുതിയ വിവാദം
കുമ്പള : പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയിരിക്കെ പുത്തിഗെ കോൺഗ്രസിൽജനന സർട്ടിഫിക്കറ്റ് വിവാദം ചൂടുപിടിക്കുന്നു.
ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി യൂത്ത് കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലെത്തിയ ജുനൈദിനെ ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷൻ സ്ഥാനാർഥിയാക്കിയത് ജനാധിപത്യ രീതിൽ അല്ലെന്ന്
കിസാൻ രക്ഷാ സേന ജില്ലാ ചെയർമാൻ
ഷുക്കൂർ കണാജെ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം ജനന സർട്ടിഫിക്കറ്റ് പോലും തിരുത്തിയാൾ, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങൾ ഏതുതരം സേവനമാണ് പ്രതീക്ഷിക്കേണ്ടത്.
യോഗ്യരായ നേതാക്കളെ തഴഞ്ഞാണ് ജുനൈദിനെ ചിലർ ചേർന്ന് സ്ഥാനാർഥിയാക്കിയത്.
ഭൂരിഭാഗം നേതാക്കളും ജുനൈദിൻ്റെ സ്ഥാനാർഥിത്വത്തിൽ അസംതൃപ്ത്തരാണ്.
പല തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചയാളാണ് അദേഹം.
കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി താൻ പൊതു പ്രവർത്തന മേഖലയിൽ സജീവമാണ്.
കോൺഗ്രസിൻ്റെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായിട്ടുണ്ട്.
ഈ അവഗണക്കെതിരേ കൂടുതൽ നേതാക്കൾ രാജിയുമായി വരും ദിവസങ്ങളിൽ രംഗത്തുവരും.
അടിയുറച്ച കോൺഗ്രസുകാരനായതിനാൽ
വാർഡ്തലങ്ങളിലും മറ്റും യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കും.
ജുനൈദിനെ പുറത്താക്കി കോൺഗ്രസ് മാന്യത കാണിക്കണം, സ്ഥാനാർത്ഥിത്വം മരവിപ്പിക്കണമെന്നും ഷുക്കൂർ കണാജെ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ കിസാൻ രക്ഷാ സേന ജില്ലാ ജന.സെക്രട്ടറി ഷാജി കാടമന,
എയിംസ് ജനകീയ കൂട്ടായ്മ മുൻ ജില്ലാ ട്രഷറർ അനന്തൻ കെ, സാമുഹ്യ പ്രവർത്തകൻ ബഷീർ നടുഗള സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments