Breaking News

*ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ല ; എം.വി ഗോവിന്ദൻ*

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല എന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടുള്ള എം.വി ഗോവിന്ദന്റെ പ്രതികരണം തീര്‍ത്തു പറയുന്നതായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ല. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. വര്‍ഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചതെന്നും, മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളോട് യോജിച്ചാണ് യുഡിഎഫ് മത്സരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും, തിരിച്ച്‌ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ യഥാര്‍ഥത്തില്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ബിജെപിയില്‍ നിന്ന് കുളനട, ചെറുകോല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ തിരിച്ചുപിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കാനായി എന്നത് ഒഴിച്ചാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്ന് വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിലാക്കി കൂടുതല്‍ ശക്തമായി ഇടപെട്ട് മുന്നോട്ട് പോകാനാണ് പാര്‍ട്ടി ശ്രമിക്കുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments