Breaking News

പുല്ലൂർ - പെരിയ,പനത്തടി പഞ്ചായത്തുകൾ ആര് ഭരിക്കും. ആകാംക്ഷയോടെ ജനങ്ങൾ

പെരിയ /പാണത്തൂർ : ആർക്കും ഒറ്റക്ക്ഭൂരിപക്ഷം കിട്ടാത്ത പനത്തടി പഞ്ചായത്തും പുല്ലൂർ -പെരിയ പഞ്ചായത്തും ആരു ഭരിക്കുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. തെരഞ്ഞെടുപ്പിൽ പനത്തടി പഞ്ചായത്തിൽ നിലവിൽ ഭരണം നടത്തിയിരുന്ന ഇടത് മുന്നണിക്ക് എട്ട് സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.9 സീറ്റാണ് ഭൂരിപക്ഷം ഉണ്ടാക്കാൻ വേണ്ടത്. ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ഏറ്റവും അധികം സീറ്റ് നേടിയ ഇടത് മുന്നണി ഭരണം നിലനിർത്താനാണ് സാധ്യത. എന്നാൽ ഭരണ സമിതിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഭരണം സുഖമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽസംശയമുണ്ട്. ഭരണസമിതിക്ക് ഒറ്റക്ക് ഒരു തീരുമാനവും എടുക്കുവാൻ സാധിക്കില്ല എന്നതുംവെല്ലുവിളിയാകും. രണ്ടാമത്തെ വലിയ കക്ഷിയായ യുഡിഎഫിന് 6 സീറ്റാണ് ലഭിച്ചത്. 3സീറ്റ്  നേടിയ ബിജെപിയുടെ നിലപാട്പലകാര്യങ്ങളിലും നിർണ്ണായകമാകും.

പുല്ലൂർ പെരിയയിലും ബിജെപി നിലപാട് നിർണായകം.
മൂന്ന്പതിറ്റാണ്ടിനു ശേഷം പുല്ലൂർ പെരിയ വീണ്ടും തൂക്കു പഞ്ചായത്തായി മാറിയതോടെഇരുമുന്നണികളിൽഏത് മുന്നണി
ക്കാവും പ്രസിഡണ്ട് നറുക്ക് വീഴുക എന്ന് ജനങ്ങൾആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. മറിച്ച് ബിജെപി പിന്തുണ നൽകുമോ? അതുമല്ല എൽഡിഎഫും യുഡിഎഫും ധാരണയാകുമോ? തുടങ്ങിയ ചോദ്യങ്ങളും ചർച്ചയായിതുടങ്ങിയിട്ടുണ്ട് .എൽഡിഎഫ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവരുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. അമ്പലത്തറ എട്ടാം വാർഡിൽ നിന്ന് വിജയിച്ച ഡോ :സികെ,സബിതയാണ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. യുഡിഎഫിന്റെപ്രസിഡണ്ട് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 27ന് രാവിലെ 10 -30നാണ് പ്രസിഡണ്ട്തെരഞ്ഞെടുപ്പ് അന്ന് തന്നെ ഉച്ചയ്ക്ക് 2:30നാണ് വൈസ് പ്രസിഡണ്ട്തെരഞ്ഞെടുപ്പ് . 19 വാർഡുകളിൽ 9 യുഡിഎഫിനും 9 എൽഡിഎഫിനും1 ബിജെപിക്കുമാണ് ലഭിച്ചത് .ബിജെപിയിലെ എ, സന്തോഷ് കുമാറാണ് വിഷ്ണുമംഗലംവാർഡിൽനിന്ന്തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ തീരുമാനം ഇവിടെ നിർണായകമായി മാറും. പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇരുവശത്തും ഇല്ലാതെ നിൽക്കുമെന്നാണ് സന്തോഷ് കുമാർ പറയുന്നത് .നിലവിലെ സാഹചര്യത്തിൽ ബിജെപി പഞ്ചായത്ത് ഭരണത്തിൽ നിർണായക ശക്തമായിമാറുമെന്നാണ്  സന്തോഷകുമാർ പറയുന്നത് .ബിജെപി അംഗത്തെഅവഗണിച്ചുകൊണ്ട് പഞ്ചായത്ത് ഭരണം സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. പാർട്ടി ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്നത് പോലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിലപാട്സ്വീകരിക്കാനാണ് തീരുമാനമെന്ന് ബിജെപി അംഗം പറഞ്ഞു. മൂന്നുപതിറ്റാണ്ട് മുൻപ് ഇതേ സ്ഥിതി സംജാതമായപ്പോൾ  കോൺഗ്രസിൽ നിന്ന് എച്ച്, മാധവനെ അടർത്തിയെടുത്ത് എൽഡിഎഫ്  ഭരണം നടത്തിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments