Breaking News

വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ: സമഗ്ര അന്വേഷണം നടത്തണം – ജില്ലാ പോലീസ് മേധാവിക്ക് എം.എസ്.എഫ് കത്ത് നൽകി

കാസർഗോഡ് : സമീപകാലത്ത് ജില്ലയിൽ വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി ആത്മഹത്യകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടലുകൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി.

അതിരുകടക്കുന്ന അക്കാദമിക് സമ്മർദ്ദം, പരീക്ഷാഭാരം, കുടുംബ–സാമൂഹിക പ്രശ്നങ്ങൾ, മാനസികാരോഗ്യ പിന്തുണയുടെ അഭാവം, മൊബൈൽ അഡിക്ഷൻ എന്നിവ വിദ്യാർത്ഥികളെ നിശബ്ദമായ മാനസിക പീഡനത്തിലേക്ക് തള്ളിവിടുന്നുവെന്ന് എം.എസ്.എഫ് വ്യക്തമാക്കി.

ഓരോ ആത്മഹത്യാ സംഭവവും ഒറ്റപ്പെട്ടതായി കാണാതെ, അതിന് പിന്നിലെ ഘടകങ്ങൾ ആഴത്തിൽ പരിശോധിച്ചാൽ മാത്രമേ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനാകൂ എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ ജീവനും ഭാവിയും സംരക്ഷിക്കുന്നത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക സംഘടനകൾ, കുടുംബങ്ങൾ എന്നിവർ ചേർന്ന് ഏകോപിത ഇടപെടൽ നടത്തണമെന്നും എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വം അറിയിച്ചു.

വിഷയത്തിൽ കേസുകൾ നിലവിലുണ്ടെന്നും, നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി അടിയന്തര ബോധവത്കരണ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞതായും എം.എസ്.എഫ് നേതൃത്വം അറിയിച്ചു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ, ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,ജില്ലാ ഭാരവാഹികളായ സർഫ്രാസ്  ബന്ദിയോട്, ഷാഹിദ റാഷിദ്‌, അൽത്താഫ് പൊവ്വൽ,ജംഷീദ് മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments