*മലപ്പുറത്തിന്റെ കുട്ടി ജീനിയസ്; 118 മൂലകങ്ങളും മനഃപാഠം, വിസ്മയിപ്പിച്ച് അഞ്ചു വയസ്സുകാരൻ ആരുഷ്*
മലപ്പുറം: രരസതന്ത്രം പഠിച്ചവർ പോലും പീരിയോഡിക് ടേബിൾ നോക്കാതെ പറയാൻ ബുദ്ധിമുട്ടുമ്പോൾ, 118 മൂലകങ്ങളുടെയും പേരുകൾ ചിഹ്നം മാത്രം നോക്കി നിഷ്പ്രയാസം പറയുകയാണ് അഞ്ചു വയസ്സുകാരനായ ആരുഷ്. മലപ്പുറം പന്താവൂർ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ പീരിയോഡിക് ടേബിളിലെ ഏത് മൂലകത്തിന്റെ ചിഹ്നം കണ്ടാലും അതിന്റെ പേര് കൃത്യമായി പറയും.
കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള ആരുഷിന്റെ അസാമാന്യ കഴിവ് തിരിച്ചറിഞ്ഞത് അധ്യാപികയായ ശാലിയാണ്. ക്ലാസ് മുറിയിൽ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കുന്ന ആരുഷ്, അവ ഒരിക്കലും മറന്നുപോകാറില്ലെന്ന് അധ്യാപിക പറയുന്നു. വെറും രണ്ട് ദിവസം കൊണ്ടാണ് 118 മൂലകങ്ങളും ഈ ബാലൻ പഠിച്ചെടുത്തത്. മൂലകങ്ങൾ ക്രമത്തിലല്ലാതെ എവിടെ നിന്ന് ചോദിച്ചാലും ആരുഷ് തെറ്റാതെ ഉത്തരം നൽകും.
പീരിയോഡിക് ടേബിൾ മാത്രമല്ല, വിവിധ ഭൂഖണ്ഡങ്ങൾ, രാജ്യങ്ങൾ, അവയുടെ പതാകകൾ എന്നിവയെല്ലാം ആരുഷിന് തിരിച്ചറിയാൻ സാധിക്കും. മറ്റുള്ളവർ പഠിക്കുന്നത് കണ്ടുനിൽക്കുന്നതിലൂടെ പോലും വിവരങ്ങൾ മനസ്സിലാക്കി വെക്കാൻ ഈ അഞ്ചു വയസ്സുകാരന് പ്രത്യേക കഴിവുണ്ട്. പന്താവൂരിലെ സംസ്കൃതി സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് ഈ കൊച്ചു പ്രതിഭ.
.
.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments