Breaking News

*വന്ദേഭാരത് സ്ലീപ്പര്‍: ആദ്യം പുറത്തിറങ്ങുന്ന 12 ട്രെയിനുകളില്‍ കേരളത്തിന് രണ്ടെണ്ണം ലഭിച്ചേക്കും, ഈ രണ്ട് റൂട്ടുകള്‍ പരിഗണനയില്‍*

തിരുവനന്തപുരം : കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര് ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിലെന്ന് വിവരം.12 സ്ലീപ്പര് വന്ദേഭാരത് ട്രെയിനുകളാണ് ഈ വര്ഷം പുറത്തിറക്കാന് പോകുന്നത്. ഈ വര്ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന് പോകുന്ന സംസ്ഥാനങ്ങള്ക്കായിരിക്കും ആദ്യ പരി ഗണന. ആദ്യ സര്വീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്.

തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പര് ഓടുക എന്നാണ് വിവരം. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള്ളത്. എറണാകുളത്ത് നിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്.

റെയില്വേ സുരക്ഷാ കമ്മിഷണറുടെ മേല്നോട്ടത്തില് വന്ദേഭാരത് സ്ലീപ്പര് ട്രെയിന് അതിന്റെ അവസാന അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം പൂര്ത്തിയാക്കി. കൊല്ക്കത്ത- ഗുവാഹാത്തിപാതയിലാണ് ആദ്യ സർവീസ് നടത്തുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments