Breaking News

*മലപ്പുറത്ത് 14 കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പ്ലസ് ടു വിദ്യാർത്ഥി കസ്റ്റഡിയിൽ*

മലപ്പുറം : തൊടിയപുലത്ത് 14 കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഒമ്പതരയോട് കൂടിയാണ് കരുവാരക്കുണ്ട് സ്കൂൾപടിയിൽ കുട്ടി ബസ് ഇറങ്ങിയത് അതിനുശേഷം കുട്ടിയെ പറ്റി വിവരം ഒന്നും ഉണ്ടായിരുന്നില്ല. വൈകീട്ടോടെ കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകിയത്. കുട്ടിക്ക് ഒരു 16 കാരനോട് അടുപ്പമുള്ളതായി നാട്ടുകാർക്കും പോലീസിനും എല്ലാം അറിയാമായിരുന്നു. കുട്ടിയുടെ തിരോധാനത്തിനെ തുടർന്ന് ഈ  ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നുച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കുട്ടി സ്‌കൂളില്‍ നിന്ന് തിരികെ വരാത്തതിനാല്‍ അമ്മ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്  ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

സ്കൂളിന്റെ മുൻവശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. കുട്ടിക്ക് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ മനസിലാക്കിയിരുന്നു. ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞത്. ആദ്യമെല്ലാം അറിയില്ലെന്ന് പറഞ്ഞ് 16കാരന് ഒഴിവായെങ്കിലും ഇന്ന് കാലത്ത് മരണപ്പെട്ട കുട്ടിയുടെ ബന്ധു വീട്ടിലെത്തി സംസാരിച്ചതിന് പുറകെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചു കൊന്നതായിട്ടാണ്  അറിയാൻ കഴിയുന്നത്. സംഭവത്തിൽ മറ്റാരെങ്കിലും സഹായികളായിട്ടുണ്ടോ എന്ന് അറിയാൻ  അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.  



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments