Breaking News

ഓടികൊണ്ടിരുന്ന രുന്ന ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

കാസർഗോഡ്   ഉളിയത്തടുക്ക എസ്പി നഗറിൽ ഓടികൊണ്ടിരുന്ന രുന്ന ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കാസർഗോഡ് SEETHAMGOLI റൂട്ടിൽ സർവീസ് നടത്തുന്ന KL14AC7477 നമ്പർ വീര ഹനുമാൻ ബസിൽ നിന്നാണ് ഇന്ന് ഉച്ചക്ക് 12.15 ഓടെ ശക്തമായ പുക ഉയർന്നത്. ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തിയതോടെ പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി. കണ്ടക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നെത്തിയ അഗ്നിരക്ഷ സേനയാണ് പുക നിയന്ത്രണ വിധേയമാക്കിയത്.ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടർബോ ജാം ആയതാണ് പുക ഉത്തരം കാരണമായതത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രജിത്, അഭിലാഷ്, ജിതിൻകൃഷ്ണൻ, അശ്വിൻ ഹോം ഗാർഡ് രാജു എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments