*മിനി തൊഴിൽ മേള ജനുവരി 17 ന് കുമ്പളയിൽ*
കുമ്പള : നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാസർഗോഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2026 ജനുവരി 17-ന് ശനിയാഴ്ച്ച അയോട്ട കമ്പ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കുമ്പളയിൽവെച്ച് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാസർഗോഡ് ജില്ലയിലും സമീപ ജില്ലകളിലുമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, സർവീസ് മേഖലകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കുന്നതിനുള്ള മികച്ച അവസരമാണ് ഈ ജോബ് ഡ്രൈവ്. വിവിധ യോഗ്യതയും പ്രാവീണ്യവും ഉള്ള ഉദ്യോഗാർത്ഥികൾ പങ്കെടുക്കും. ഇപ്പോൾ ഒഴിവുകൾ ഉള്ള തൊഴിൽദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ജോബ് ഡ്രൈവിൽ പങ്കെടുക്കാൻ താല്പര്യമുള്ള തൊഴിൽദായകർ തങ്ങളുടെ കമ്പനിയുടെ പേര്, ഒഴിവുകളുടെ വിശദാംശങ്ങൾ, പ്രവർത്തന മേഖല, കോൺടാക്ട് വിവരങ്ങൾ എന്നിവ സഹിതം 2026 ജനുവരി 9-നകം 9207155700-ൽ ലോ അല്ലെങ്കിൽ ഓൺലൈൻ ആയി https://linktr.ee/employabilitycentreksd ലിങ്കിൽ ക്ലിക്ക്ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്താനും നിയമിക്കാനും ഈ ജോബ് ഡ്രൈവ് സഹായകരമായിരിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments