Breaking News

കലാ മാമാങ്കത്തിന് ശേഷം മൊഗ്രാലിൽ ഫുട്ബോൾ ആരവം: ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി 22,23,24 തീയതികളിൽ.

മൊഗ്രാൽ : ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാൽ മൊഗ്രാലിൽ സംഘടിപ്പിക്കുന്ന "ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫി-2026'' വേണ്ടിയുള്ള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് 2026 ജനുവരി 22,23,24 തീയതികളിലായി മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

 കലാരംഗത്തും, കായികരംഗത്തും ഏറെ നിറഞ്ഞ നിൽക്കുന്ന മൊഗ്രാൽ ഗ്രാമത്തിൽ നടത്തിയ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ വിജയാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ യാണ് ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മൊഗ്രാലിന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് സമ്മാനിക്കുന്നത്.മൂന്ന് ദിനരാത്രങ്ങൾ ഇനി മൊഗ്രാൽ ഗ്രാമം ഫുട്ബോൾ ആരവത്തിന് കാതോർക്കും.

 ടൂർണമെന്റിന്റെ വിജയത്തിനായി വൻ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഉമ്മൻചാണ്ടി സാംസ്കാരിക സമിതിയും,ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാലും സജീവമായി രംഗത്തുണ്ട്. പരിപാടിയുടെ ലോഗോ കർണാടക സ്പീക്കർ യു ടി ഖാദർ ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാൽ യൂണിറ്റ് ചെയർമാൻ നാസർ മൊഗ്രാൽ,കൺവീനർ ഷക്കീൽ അബ്ദുള്ള എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

 ചടങ്ങിൽ വ്യവസായ പ്രമുഖൻ ഹാജി ഇദ്ദീൻ മൊഗ്രാൽ, എഴുത്തുകാരൻ  അബ്ദുള്ളക്കുഞ്ഞി കന്നച്ച,റമ്മിസ്റാസ, സാംസ്കാരിക സമിതി ട്രഷറർ അൻവർ അഹമ്മദ് എസ്,യൂത്ത് കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് പ്രസിഡണ്ട് ആഷിക് അസീസ്,ഹസീബ് മൊഗ്രാൽ,മുഹമ്മദ് അബ്ക്കോ,സത്താർ കെ കെ പുറം,അത്താഉ മിലാനോ,ഇബ്രാഹിം കൊപ്പളം,അർഫാദ് വി വി,അർമാൻ കെ എം തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ:ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ കർണാടക സ്പീക്കർ യു ടി ഖാദർ പ്രകാശനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments