Breaking News

*തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ വാർഷികാഘോഷം "മെലോഡിയ" 26*

തിരൂർ : തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മുപ്പത്തിആറാമത് വാർഷികാഘോഷം ജനുവരി 9 ന് വെള്ളിയാഴ്ച വൈവിധ്യ പൂർണ്ണമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് സ്വാഗതം പറയുന്ന ചടങ്ങിൽ, ചെയർമാൻ അഡ്വ.ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിക്കും. എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി *ശ്രീ  കെ കെ കുഞ്ഞിമൊയ്തീൻ* വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രശസ്ത സിനിമാ നടൻ ശ്രീ *അജു വർഗ്ഗീസ്* ചടങ്ങിൽ അതിഥിയായെത്തും. എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ കെ മുഹമ്മദ് ഷാഫി ഹാജി ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ  കാര്യങ്ങൾ ഉൾപ്പെടുത്തി  കൊണ്ടുള്ള  സ്കൂൾ വാർഷിക റിപ്പോർട്ട് ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ വി പി മധുസൂദനൻ അവതരിപ്പിക്കും. സ്കൂൾ ട്രഷറർ  കെ അബ്ദുൾ ജലീൽ, വൈസ് ചെയർമാൻ റഷീദ് പി  എ, ജോയിന്റ് സെക്രട്ടറി നജ്മുദ്ദീൻ കല്ലിങ്ങൽ എന്നിവർ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. കലാകായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരി കൂട്ടിയ വിവിധ ഹൗസുകൾക്കുള്ള ട്രോഫികൾ, ജീവിതത്തിന്റെ വിവിധ തുറകളിൽ കഴിവുതെളിയിച്ച വിദ്യാർത്ഥികൾക്കുള്ള    അവാർഡുകൾ,കഴിഞ്ഞ വർഷത്തെ നാലു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിവിധ ബാച്ചുകളിലെഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുളള
അക്കാദമിക് പ്രൊഫിഷ്യൻസി അവാർഡുകൾ തുടങ്ങിയവ ചടങ്ങിൽ  സമ്മാനിക്കും. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വർണ്ണാഭമായ കലാ പരിപാടികളും, സി ബി എസ്  ഇ ജില്ലാ കലോത്സവത്തിലെ ഏതാനും ചില സമ്മാനാർഹമായ ഗ്രൂപ്പിനങ്ങളും  രക്ഷിതാക്കൾ, മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയ ആയിരങ്ങളുടെ സാന്നിധ്യത്തിൽ സ്റ്റേജിൽ അരങ്ങേറും. സ്കൂൾവൈസ് പ്രിൻസിപ്പാൾ   പി  ടി    ബെന്നി  ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കും. മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന   എം ഇ എസ് സെൻട്രൽ സ്കൂൾ  എക്കാലത്തും മികച്ച നിലവാരം പുലർത്തി ജില്ലയിൽ മറ്റു സി ബി എസ്സ് ഇ വിദ്യാലയങ്ങൾക്ക് മാതൃക കാട്ടുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments