Breaking News

മുളിയാർ പഞ്ചായത്ത് തുല്യതാവിജയേൽസവവും അനുമോദനവും നടത്തി.

ബോവിക്കാനം : മുളിയാർ ഗ്രാമപഞ്ചായത്ത് സാക്ഷ രതമിഷൻ ഹയർസെക്കണ്ടറി തുല്യത പഠിതാക്കൾക്ക് വിജയോത്സവവും അച്ഛീ ഹിന്ദി പച്ച മലയാളം കോഴ്സുകളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു.
വാർഡ് മെമ്പർഅനീസ മൻസൂർ മല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജില്ലാ സാക്ഷരത മിഷൻ കോർഡി നേറ്ററായ ശ്രീ.പി.എൻ.ബാബു ആദരിച്ചു.ഹയർ സെക്കണ്ടറി തുല്യത വിജയികളായ പഠിതാ ക്കളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് സി.കെ.പുഷ്പ കുമാരി,മെമ്പർമാരായറുഷ്ദ റസാഖ്,ആയിഷ റഹ്മാൻ , ലുബ്ന മുനീർ,എം.അനന്യ, ടി.രേണുക,ജയകൃഷ്ണൻ മാസ്റ്റർ,രമേശൻ മുതലപ്പാറ, മിസിരിയ റഫീഖ്,നസീർ മൂലടുക്കംനഫീസ മുഹമ്മദ് കുഞ്ഞി,ഹനീഫ പൈക്ക, പദ്ധതി  നിർവ്വഹണ ഉദ്യോഗസ്ഥനായ വി.എം. കൃഷ്ണ പ്രസാദ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദ്ദനൻ, മുൻ പഞ്ചായത്ത് മെമ്പർ മാരായ ഷെരീഫ് കൊടവഞ്ചി 
മറിയുമ്മ അബ്ദുൾ ഖാദർ, 
എസ്.എം.മുഹമ്മദ് കുഞ്ഞി,
അബ്ബാസ് കൊളച്ചെപ്പ്,സി.ഡി. എസ് ചെയർപേഴ്സൺ കയറുന്നീസ, അക്കൗണ്ടന്റ് ആശ,കവി രവീന്ദ്രൻപാടി പ്രസംഗിച്ചു. പഞ്ചായത്ത് പ്രേരക് വി.പുഷ്പലത സ്വാഗതവും, പ്ലസ് ടു തുല്യത പഠിതാവ്അനീത ബേബി നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments