Breaking News

*ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യ ശുദ്ധജലം; അപേക്ഷ ജനുവരി 31 വരെ*

തിരുവനന്തപുരം : ബിപിഎൽ വിഭാഗക്കാർക്കു ജലഅതോറിറ്റി നൽകുന്ന സൗജന്യ ശുദ്ധജല ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 31 വരെ സമ‍‍ർപ്പിക്കാം.  

*ആർക്കാണ് അർഹത?*
പ്രതിമാസം 15 കിലോലീറ്റ‍ർ (15,000 ലീറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. വാട്ട‍ർ ചാ‍ർജ് കുടിശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും കുടിശിക അടച്ചു തീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ, വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും ബിപിഎൽ ആനുകൂല്യം അനുവദിക്കും. 
https://chat.whatsapp.com/IFsG9QVG8AhLILipkjvZ50
*എങ്ങനെ അപേക്ഷിക്കാം?*
2026 ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി, ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും ജനുവരി 31നു മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം. 

*അപേക്ഷയ്ക്കൊപ്പം എന്തൊക്കെ വേണം?*
അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈൻ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 1916



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments