കസാക് ബെഞ്ചാലിയുടെ ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന് പരപ്പനങ്ങാടിയിൽ
പരപ്പനങ്ങാടി : പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കബ്സൂൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. എം.എ. കബീറിന്റെ സഹകരണത്തോടെ ബ്രാൻഡോ മാർട്ടും ബിസിനസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന് പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രശസ്ത ബിസിനസ് കോച്ച് കസാക് ബെഞ്ചാലിയാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. സംരംഭകരും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും ചെറുകിട കച്ചവടക്കാരുൾപ്പടെ ബിസിനസ് മേഖലയിലുള്ളവർക്ക് പ്രായോഗിക അറിവുകളും പുതിയ കാഴ്ചപ്പാടുകളും നൽകുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം.
സാധാരണയായി 3000 രൂപ ഫീസ് വരുന്ന ഈ കോച്ചിംഗ് പരിപാടിക്ക് 250 രൂപയ്ക്ക് പാസ് ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 8089313198, 9745898198 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments