Breaking News

* സൗദിയിൽ പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം,**മാര്‍ക്കറ്റിങ്, സെയില്‍സ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തി,* *60 ശതമാനമാക്കി*

റിയാദ് : സൗദിയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി മാർക്കറ്റിങ്, സെയില്‍സ് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം 60 ശതമാനമായി ഉയർത്തി.മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ ഉത്തരവ് തിങ്കളാഴ്ച (ജനു. 19) മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുക.

മാർക്കറ്റിങ് വിഭാഗത്തില്‍ മാർക്കറ്റിങ് മാനേജർ, പരസ്യ ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പി.ആർ. സ്പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫർ, അഡ്വർടൈസിങ് ഡിസൈനർ, സെയില്‍സ് വിഭാഗത്തില്‍ സെയില്‍സ് മാനേജർ, റീട്ടെയില്‍-ഹോള്‍സെയില്‍ പ്രതിനിധികള്‍, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ സെയില്‍സ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യല്‍ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്.

മാർക്കറ്റിങ് തസ്തികകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് കുറഞ്ഞത് 5,500 റിയാല്‍ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. സ്വകാര്യ മേഖലയില്‍ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുകയും ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം, പിഴകള്‍ ഒഴിവാക്കാൻ അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡിനുള്ളില്‍ തന്നെ മാറ്റങ്ങള്‍ വരുത്താൻ സ്ഥാപനങ്ങളോട് നിർദേശിച്ചു. വിശദാംശങ്ങള്‍ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റില്‍ ലഭ്യമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments