64-മത് സംസ്ഥാന സ്കൂൾ കലോത്സവം: തൃശ്ശൂരിലേക്കുള്ള സ്വർണക്കപ്പ് പ്രയാണം മൊഗ്രാലിൽ നിന്ന് തുടങ്ങി.
മൊഗ്രാൽ : മൊഗ്രാൽ ഗവർമെന്റ് വൊക്കേ ഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാവുന്ന തൃശൂരിലേക്കുള്ള സ്വർണക്കപ്പ് പ്രയാണം തുടങ്ങി.
ഈ പ്രാവശ്യം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്കാരിക ഭൂമികയായ തൃശൂരിലാണ്. ഇതിന്റെ പ്രയാണമാ കട്ടെ ജില്ലയുടെ സാംസ്കാരിക ഭൂമികയായ മൊഗ്രാലിൽ വെച്ചും.
ഈ മാസം 14 മുതൽ 18 വരെയാണ് തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്.25 വേദികളാണ് ഇതിനായി സാംസ്കാരിക ഭൂമികയിൽ ഒരുക്കിയിരിക്കുന്നത്.തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാന വേദി.14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം നിർവഹിക്കും. സിനിമ താരം മോഹൻലാൽ മുഖ്യാതിഥിയാണ്.25 വേദികൾക്ക് പല ശ്രേണിയിൽപെടുന്ന ഗന്ധമുള്ള പൂക്കളുടെ പേരാണ് ഈ പ്രാവശ്യം നൽകിയിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
സ്വർണ്ണക്കപ്പ് പ്രയാണം മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ വെച്ച് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു.വി എച്ച് എസ് സി അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി സ്വാഗതം പറഞ്ഞു. ചടങ്ങിൽ പരീക്ഷാഭവൻ ഡയറക്ടർ ഗിരീഷ് ചോലെ,ഡി ഡി ഇ ഇൻ ചാർജ് സത്യഭാ മ,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,വൈസ് പ്രസിഡണ്ട് എം ബൽക്കീസ്-ഗഫാർ, ഡയറ്റ് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, ബിജുരാജ് ബി എസ് (ഡിപിസി,എസ്എസ് കെ) അനിത ഡി ഇ ഒ കാസറഗോഡ്, പ്രകാശൻ,വിദ്യാ കിരൺ, ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ വിനി, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് റിയാസ് കരീം, വാർഡ് മെമ്പർ ജമീല-ഹസ്സൻ, പിടിഎ,എസ് എം സി, മദർ പി ടി എ അംഗങ്ങൾ, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:തൃശ്ശൂരിൽ നടക്കുന്ന 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണക്കപ്പ് പ്രയാണം മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ഉദ്ഘാടനം നിർവഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments