Breaking News

അഷറഫ് കർള ഇനികാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ….

കാസർഗോഡ് : അഷ്‌റഫ്‌ കർള കൂടാതെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായി  
മറിയ മാഹിൻ(ക്ഷേമ കാര്യം), എം എസ് മൊയ്‌ദീൻ (ആരോഗ്യം,വിദ്യഭ്യാസം) എന്നിവരെയും തിരഞ്ഞെടുത്തു .

 കാസറഗോഡ് : കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ ( 3231 വോട്ടിനു) വിജയിച്ചു  കയറുകയും ചെയ്ത അഷ്‌റഫ്‌ കർളയെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാനായി തെരഞ്ഞെടുത്തു.

അഷ്‌റഫ്‌ കർള കൂടാതെ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായി  
മറിയ മാഹിൻ(ക്ഷേമകാര്യം),
 എം എസ് മൊയ്‌ദീൻ (ആരോഗ്യവിദ്യഭിസം) എന്നിവരെയും തിരഞ്ഞെടുത്തു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബുദുള്ള കുഞ്ഞി ചെർക്കളയുടെ അദ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വരണാദികാരി  ആർ ഡി ഒ  തെരഞ്ഞെടുപ്പ്നിയന്ത്രിച്ചു.

അഷറഫ് കർള  കഴിഞ്ഞ അഞ്ചു വർഷക്കാലം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.ആ കാലയളവിൽ അദ്ദേഹത്തിന്റെ പരിധിയിൽ വരുന്ന ഡിവിഷനിൽ അസാധ്യമായ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.
ആ പ്രവർത്തനങ്ങളുടെ തുടർച്ചക്ക്‌ വികസനകാര്യ സ്ഥിരം സമിതി  അധ്യക്ഷൻ എന്നനിലയിൽ ഇനിയും ഒരുപാട് ഉത്തരവാതത്ത്വങ്ങൾ നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments