Breaking News

* വിവിധ അഖാഡകളിൽ നിന്നുള്ള സന്യാസികൾ എത്തി;**തവനൂർ മഹാമാഘ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം*

തവനൂർ : കുംഭമേളയ്ക്ക് സമാനമായ  മാഘമക മഹോത്സവത്തിന് തവനൂരിൽ ഭക്തിനിർഭരമായ തുടക്കം. ഭാരതത്തിൻ്റെ വിവിധ മഠങ്ങളിൽ നിന്നും അഖാഡകളിൽ നിന്നും ആചാര്യന്മാർ, മഹാ മണ്ഡലേശ്വർ, ശങ്കരചാര്യ പരമ്പരയിലെ ശങ്കരാചാര്യന്മാർ, മഹന്തുമാർ , സ്വാമിമാർ തുടങ്ങിവർ എല്ലാം ബ്രഹ്മദേവൻ്റെ തപോഭൂമിയായ തവനൂരിലെ യജ്ഞ ഭൂമിയിൽ എത്തി ഹോമ യജ്ഞങ്ങൾക്ക് തുടക്കം കുറിച്ചു.
രാവിലെ ബ്രഹ്മചാരി സുമേധാമൃത ചൈതന്യയുടെ നേതൃത്വത്തിൽ
 മഹാഗണപതി ഹോമത്തോടെയാണ് യജ്ഞങ്ങൾക്ക് തുടക്കമായത്. 
തുടർന്ന്  വാസ്തു ശാന്തി ഹോമം  നടന്നു.
കഴിഞ്ഞ 23 ന്  ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ശങ്കര പീഠത്തിൽ നിന്ന് ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച അമൃത രഥം വൈകീട്ടോടെ തവനൂരിൽ എത്തിയപ്പോൾ ആയിരങ്ങൾ അണിനിരന്ന സ്വീകരണ ചടങ്ങും ഭക്തിനിർഭരമായി. മാതാ അമൃതാനന്ദമയി മഠം തനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങുകൾ.  തിരുനാവായ കരയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ അലങ്കാര തോണിയിലാണ് രഥം നിള നദിയിലുടെ തവനൂർ യജ്ഞഭൂമിയിലെത്തിയത്. തൈയ്യം തിറ കാവടി തുടങ്ങിയവയുടെ അകമ്പടി സ്വീകരണ പരിപാടികൾക്ക് മാറ്റുകൂട്ടി. തുടർന്ന് പ്രമുഖ സന്യാസിമാർ യജ്ഞഭൂമികയിൽ പ്രവേശിക്കുന്ന ചാവ്‌നി പ്രവേശ ചടങ്ങുകളും നടന്നു. മഹാമേളയ്ക്ക് തുടക്കം കുറിച്ചു ധർമ്മ ധ്വജ സ്ഥാപനം  പൂജനീയ സ്വാമിജിമാരുടെ കാർമ്മികത്വത്തിൽ നടന്നു. ശേഷം മഹാദേവഘാട്ടിലും ബ്രഹ്മഘാട്ടിലും സപ്ത നദികളെയും ആരാധിക്കുന്ന നിള ആരതിയ്ക്ക് ഋഷികേശിലെ സ്വാമി നാരായണ ആശ്രമത്തിൽ നിന്നും വന്ന പണ്ഡിറ്റുകൾ നേതൃത്വം നൽകി. സമൂഹ മംഗള ആരതിയിൽ നിർവധി ഭക്തജനങ്ങൾ പങ്കെടുത്തു.
  കാലാകുംഭ് കലാപാടികൾക്ക് മലപ്പുറം ജില്ല ജഡ്ജി കെ  സനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ  തീർത്ഥപാദരുടെ സോപാന
നൃത്തവും നടന്നു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനയും ശ്രദ്ധേയമായി.  ആർട്ടിസ്റ്റ് മധു ബാലകൃഷ്ണൻ്റെ നേതൃത്വം നൽകി. 
നാളെ (26) രാവിലെ  12 ന്  യജ്ഞവേദിയിൽ പ്രധാന ചടങ്ങായ സന്ത് സമ്മേളനവും തുടർന്ന്  സമഷ്ഠി ഭണ്ഡര നടക്കും. മഹാമണ്ഡലേശ്വർ ആനന്ദവനം ഭരതി മുഖ്യാഥിതിയാവും.
മാർഗ്ഗദർശൻ മണ്ഡലിയുടെ സന്യാസി സമൂഹത്തിൽ നിന്നുള്ള  ഡോ ധർമ്മാനന്ദ , സത് സ്വരൂപാനന്ദ സരസ്വതി, ജിതാത്മാനന്ദ ,  അശേഷാനന്ദ, ആത്മസ്വരൂപാനന്ദ , ആധ്യാത്മാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments