Breaking News

നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം - പ്രസ്താവന

സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായസൗഹാർദ്ദം തകർക്കാനും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം വർഷങ്ങളായി ഇത് തുടരുമ്പോഴും കേരളീയ സമൂഹവും ഗവർമെൻ്റും അത് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ല. 

2018ൽ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി  സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയുടെ അധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

നടേശൻ്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കു നേ രെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപ നാളുകളിൽ ശക്തമായി വരുന്നത് ഏറെ ആശങ്കാ ജനകമാണ്.

കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അധികാരശക്തികളിലുള്ള സ്വാധീനമാണ് അങ്ങേയറ്റം വർഗീയവാദപരമായ പ്രവർത്തനങ്ങൾ നടത്താൻ അയാൾക്ക് ധൈര്യം പകരുന്നത്.
കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘപരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുക.
മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾക്കും വർഗീയ വിഭജനത്തിനും വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നവോത്ഥാനസമിതി ചെയർമാൻ സ്ഥാനത്തു നിന്ന് സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

സച്ചിദാനന്ദൻ
കെ.ജി.എസ്
സാറാ ജോസഫ്
കെ. അജിത
ഡോ. ഖദീജ മുംതാസ്
ബി.രാജീവൻ
ഡോ. ഇ.വി രാമകൃഷ്ണൻ
എം.എൻ കാരശ്ശേരി
ജെ. ദേവിക
ഡോ. മാളവിക ബിന്നി
ശൈലജ ജല
സുധ മേനോൻ 
പ്രൊഫ. കുസുമം ജോസഫ്
സി.ആർ നീലകണ്ഠൻ
ഡോ. പി.കെ. പോക്കർ
ഡോ. ആസാദ്
കൽപ്പറ്റ നാരായണൻ
എൻ. മാധവൻകുട്ടി.
അഡ്വ.ഹരീഷ് വാസുദേവൻ
കെ.എ ഷാജി (മാധ്യമ പ്രവർത്തകൻ)
ആർ.അജയൻ ( നവയുഗം പത്രാധിപർ )
മാധവൻ പുറച്ചേരി
വി.എസ് അനിൽകുമാർ
ഡോ. അജയ് എസ് ശേഖർ
എൻ.സുബ്രഹ്മണ്യൻ
എം. സുൽഫത്ത്
നെജു ഇസ്മയിൽ
അഡ്വ.രമ.കെ. എം.
ശ്രീജ നെയ്യാറ്റിൻകര
ഡോ. എസ്. ഫൈസി
ഡോ. എ.കെ. രാമകൃഷ്ണൻ
ഡോ. പി.എ അസീസ്
മധുരാജ്
രവിശങ്കർ കെ.വി
ഡോ. പ്രസാദ് വി
അനിൽ. ഇ.പി
ഡോ. കെ.പി കണ്ണൻ
എം.ജി. രാധാകൃഷണൻ
കെ. അരവിന്ദാക്ഷൻ
അഡ്വ. ഭദ്രകുമാരി -----



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments