Breaking News

*നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് പ്രൗഡോജ്വലമായ തുടക്കം.*

കാസർഗോഡ് : രണ്ടു വർഷത്തി ലൊരിക്കൽ നടത്തിവരാറുള്ള നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് തുടക്കമായി. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി എം അഹമ്മദ് ഹാജി കൽക്കണ്ടി പതാക ഉയർത്തിയോടെ 11 ദിവസം നീണ്ടുനിൽക്കുന്ന  നെല്ലിക്കുന്ന് ഉപ്പാപ്പ ഉറൂസിന് തുടക്കമായി.

 ഇന്ന് രാത്രി 9 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിബ്‌രീ മുത്തുക്കോയ തങ്ങൾ മതപ്രഭാഷണം പരമ്പര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് സംയുക്ത മുസ്ലിം ജമാഅത്ത് ഖാളി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ, മംഗലാപുരം ചെമ്പരിക്ക സംയുക്ത ഖാളി ത്വാഖ അഹമ്മദ് മുസ്ലിയാർ, എന്നിവർ വിശിഷ്ടാതിഥികൾ  ആയിരിക്കും. 11 രാത്രികളിൽ ഉജ്ജല വാഗ്മികളും പ്രഭാഷകരും സാദാത്തുക്കളും പ്രസംഗിക്കും.

 ലത്തീഫ് സഖാഫി നേതൃത്വം നൽകുന്ന മദനീയം അൻവർ ഹുദവി പുളിയങ്കോട് നേതൃത്വം നൽകുന്ന ബുർദ മജിലിസ് ഖാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകുന്ന മജ്ലിസുന്നൂർ എന്നീ പരിപാടികൾ (11,14,15) എന്നീ ദിവസങ്ങളിൽ ഉണ്ടായിരിക്കും.

 ഉറൂസിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ട്രാഫിക് നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് മധുര പാനീയവും ഉച്ചകഞ്ഞിയും വിതരണം ചെയ്യും. മെഡിക്കൽ ക്യാമ്പ് പ്രവാസി സംഗമം എന്നിവ സംഘടിപ്പിക്കും. ജനുവരി 10ന് രാവിലെ ഭക്തജനങ്ങൾക്ക് ലക്ഷം പേർക്ക് നെയ്ച്ചോർ പൊതി വിതരണം ചെയ്യും.


 നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജമാഅത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് തങ്ങളുപ്പാപ്പയെ ഓർക്കാൻ രണ്ടുവർഷത്തി ൽ ഒരിക്കൽ ഉള്ള ഒത്തുകൂടലാണ് ഉറൂസ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ 1882 ലാണ് ഉപ്പാപ്പയുടെ ജനനം. കർണാടക മടക്കമുള്ള കർണാടകയുടെ വിവിധ ഭാഗങ്ങളിലും കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലും താമസിച്ചിരുന്നു. 1962 സെപ്റ്റംബർ ആറിനാണ് ഉപ്പാപ്പ മരണപ്പെട്ടത്. അനുദിനം അനവധി ആളുകൾ നാനാഭാഗങ്ങളിൽ നിന്ന് ഉപ്പാപ്പയുടെ ഖബർ സന്ദർശിച്ചു വരുന്നു. 

No comments