വർക്‌ഷോപ്പിനു തീയിട്ട കേസ്: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ*
ഫറോക്ക് : നല്ലൂരങ്ങാടി അത്തംവളവിലെ ഇരുചക്രവാഹന വർക്‌ഷോപ്പിനു തീയിട്ട കേസിൽ പ്രതിയായ യുവാവ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. ഫറോക്ക് പുറ്റെക്കാട് വാളക്കട എസ്.ആകാശ്(24) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ രാത്രി 12.30നാണ് നല്ലൂർ മഴവില്ല് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.സജിയുടെ ഉടമസ്ഥതയിലുള്ള ചിന്ത് മോട്ടോഴ്സിൽ പെട്രോൾ ഒഴിച്ച് തീയിട്ടത്.
2 ബൈക്കും ഒരു സ്കൂട്ടറും പൂർണമായും കത്തിച്ചാമ്പലായി. 5 വാഹനങ്ങൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. തീ ആളിപ്പടരുന്നതുകണ്ട് സമീപവാസികൾ കടയുടമയെ അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഉടമയും ചേർന്നാണു തീ അണച്ചത്. വർക്‌ഷോപ്പിന്റെ മുൻപിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളാണ് കത്തിയമർന്നത്. സമീപത്തുണ്ടായ 3 ബൈക്കുകൾക്കും 2 സ്കൂട്ടറിനും ഭാഗികമായി നാശങ്ങളുണ്ടായി. സ്ഥാപനത്തിൽ ഫൊറൻസിക് സംഘം ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും.
അഗ്നി പടർന്ന് സ്ഥാപനത്തിന്റെ സിസിടിവി ക്യാമറ, ലൈറ്റുകൾ, ബോർഡുകൾ എന്നിവയും നശിച്ചു. പ്രതി നടന്നു വന്ന് വർക്‌ഷോപ്പിന്റെ കോണിപ്പടിയിൽ കയറി വാഹനങ്ങളുടെ മുകളിലേക്ക് ഇന്ധനം ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.
കോഴിക്കോട് ലൈവ്
ഇതു കേന്ദ്രീകരിച്ച് ഫറോക്ക് എസിപി എ.എം.സിദ്ദീഖിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടാനായത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ എസ്ഐ എം.കെ.മിഥുൻ ചോദ്യം ചെയ്തതിൽ വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരനോടുള്ള വൈരാഗ്യം കാരണമാണ് കൃത്യം ചെയ്തതെന്നു മൊഴി നൽകി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments