Breaking News

* ഫഹദ് ഇനി കേസ് വാദിക്കും:**ബാർബർ ജോലിയെടുത്തിരുന്ന ഫഹദ് എൽഎൽബി വിജയിച്ച് കോടതിയിലേക്ക്.**പത്തിൽ വീണിട്ടും പൊരുതി വക്കീൽ കോട്ടിലേക്ക്,**ഇത് ഫഹദിന്റെ വിജയഗാഥ..!!*

കൊണ്ടോട്ടി,മൊറയൂർ: ഫഹദ് 12 വർഷത്തെ കഠിനാധ്വാനം, ഒരുപിടി സ്വപ്നങ്ങളിലൂടെ ബാർബർ ഷോപ്പിൽ നിന്ന് ബാർ കൗൺസിലിലേക്ക് കയറി.. അതേ, പത്താം ക്ലാസിൽ പരാജയപ്പെട്ട ഒരു ബാർബർ തൊഴിലാളിയിൽ നിന്ന് നിയമബിരുദധാരിയിലേക്കുള്ള ഫഹദ് അരിമ്പ്രയുടെ ദൂരം 12 വർഷത്തെ കഠിനാധ്വാനത്തിന്റേതാണ്.


കൊണ്ടോട്ടി മൊറയൂർ അങ്ങാടിയിലെ തന്റെ ബാർബർ ഷോപ്പിലെ കത്രികയും മേക്കപ്പ് സാധനങ്ങളും മാറ്റിവെച്ച്, ലക്ഷ്യബോധത്തിന്റെ കരുത്തിൽ ഫഹദ് ഇനി കോടതി വരാന്തകളിലേക്ക് അഭിഭാഷകനായി ചുവടുവെക്കുന്നു. ​അരിമ്പ്ര പാലത്തിങ്ങൽ നമ്പംകുന്നത്ത് ഇസ്മായിൽ-ആസ്യ ദമ്പതികളുടെ മകനായ ഫഹദിന്റെ ജീവിതം ആത്മ വിശ്വാസത്തിന്റെ വലിയൊരു പാഠ പുസ്തകമാണ്.


എസ്.എസ്.എൽ.സി പരാജയപ്പെട്ടതോടെ പാരമ്പരാഗത തൊഴിലായ ബാർബർ ജോലിയിലേക്ക് തിരിഞ്ഞ ഫഹദ്, എട്ടു വർഷത്തോളം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. മക്കയിലും മദീനയിലുമായി ജോലി ചെയ്ത ശേഷം നാട്ടിൽ മടങ്ങിയെത്തി മൊറയൂരിൽ 'വാവോ' ബ്യൂട്ടി പാർലർ ആരംഭിച്ചു. എന്നാൽ പഠിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കിയ ഫഹദ് സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസും പ്ലസ് ടുവും മികച്ച മാർക്കോടെ വിജയിച്ചു.


* 2014: മൊറയൂർ പഞ്ചായത്തിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ ഒന്നാം സ്ഥാനം.


* തുടർപഠനം: പ്ലസ് ടു വിജയത്തിന് ശേഷം നിയമപഠനത്തിലേക്ക്.


* 2018: മേൽമുറി എം.സി.ടി ലോ കോളജിൽ എൽ.എൽ.ബി പ്രവേശനം.


* വിജയം: വെല്ലുവിളികൾ അതിജീവിച്ച് കഴിഞ്ഞ ദിവസം പുറത്തു വന്ന ഫലത്തിൽ എൽ.എൽ.ബി പാസായി.


കേവലം ഒരു വിദ്യാർത്ഥി എന്നതിലുപരി മികച്ചൊരു സന്നദ്ധ പ്രവർത്തകൻ കൂടിയാണ് ഫഹദ്. അപകട സ്ഥലങ്ങളിൽ ഓടിയെത്തുന്ന ഇദ്ദേഹം ഒരു ആംബുലൻസ് ഡ്രൈവർ കൂടിയാണ്.


സാമൂഹിക സേവനത്തിനിടയിൽ നേരിടേണ്ടി വന്ന നിയമ പ്രശ്നങ്ങളാണ് നിയമം പഠിക്കണമെന്ന ആഗ്രഹത്തിന് ആക്കം കൂട്ടിയത്. നിലവിൽ അലിവ് സാംസ്കാരിക വേദിയുടെ സെക്രട്ടറിയായും, അരിമ്പ്ര ജി.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റായും, കേരള ബാർബർ ബ്യൂട്ടിഷ്യൻ അസോസിയേഷൻ ബ്ലോക്ക് പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.


കസ്തൂരി മഞ്ഞൾ കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്ന സംരംഭവും ഫഹദിനുണ്ട്. നദീറയാണ് ഭാര്യ. ഫദ്വീൽ, ഫഹ്മിൻ, ഫർനാദ് എന്നിവരാണ് മക്കൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments