രോഗികളുടെ എണ്ണം കൂടുന്നു: അസൗകര്യങ്ങളാൽ വീർപ്പുമുട്ടി കുമ്പള സർക്കാർ ആശുപത്രി.
കുമ്പള : കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സി എച്ച് സി) നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാത്തത് ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ദുരിതമാകുന്നു. നാൾക്കുനാൾ രോഗികളുടെ എണ്ണം കൂടിവരികയാണ്. ഒന്ന് നിന്ന് തിരിയാൻ കഴിയാത്ത വിധം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇപ്പോൾ ഈ സർക്കാർ ആശുപത്രി.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടം ആരോഗ്യവകുപ്പ് അധിക്രതരുടെ നിർദ്ദേശത്തെ തുടർന്ന് ഒഴിവാക്കിയതോടെയാണ് അസൗകര്യങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങിയത്.കെട്ടിട നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം പോലും അധികൃതർ ഗൗരവത്തിലെ ടുത്തുമില്ല. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വരുന്നത്.
പകർച്ചാ പനിയും,രോഗ വ്യാപനവും കൊണ്ട് ഇപ്പോൾ ആശുപത്രി നിറഞ്ഞു കവിയുമ്പോൾ അസൗകര്യങ്ങൾ രോഗികളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്. ടോക്കനെടുക്കാനും, ഡോക്ടറെ കാണാനും,മരുന്ന് വാങ്ങാനുമെല്ലാം ഇടുങ്ങിയ സ്ഥലത്താണ് രോഗികൾ ക്യൂ നിൽക്കേണ്ടി വരുന്ന ത്.ഇത് കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന രോഗികൾക്കും, വയോധികരായ രോഗികൾക്കും സ്ത്രീകൾക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
ദിവസേന 500 ഓളം രോഗികളാണ് തീരദേശ മേഖലയിലുള്ള ഈ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
സർക്കാറിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് കുമ്പള ഗവർമെന്റ് ആശുപത്രിക്ക് 4.36 കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായും, ഇതിന്റെ ആദ്യഗഡു വായ 1.09 കോടി രൂപ അനുവദിച്ചുകിട്ടിയതായും ഇതിന്റെ ടെൻഡർ നടപടികൾ താമസിയാതെ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തി കൾക്ക് തുടക്കം കുറിക്കുമെന്നും മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് മാസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നതാണ്.എന്നാൽ തുടർ നടപടികൾ വൈകുന്നത് ഇവിടെയെത്തുന്ന രോഗികൾക്ക് ഏറെ ദുരിതമാകുന്നുണ്ട്.
കുമ്പളയിലെ സി എച്ച് സി കെട്ടിടത്തിന് 65 വർഷത്തെ പഴക്കമുണ്ട്. ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള പണ്ട് അനുവദിക്കണമെന്ന് വർഷങ്ങളായി നാട്ടുകാരും,സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ട് വരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് ആശുപത്രി നവീകരണ ജോലി യുദ്ധകാലാടിസ്ഥാന ത്തിൽ നടപ്പിലാക്കണമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം സബൂറ-മൊയ്തു എം ഐ ആവശ്യപ്പെട്ടു.
ഫോട്ടോ:സബൂറ- മൊയ്തു എം ഐ(കുമ്പള ഗ്രാമപഞ്ചായത്ത് അംഗം )
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments