*ഒറ്റപ്പെട്ടവർക്ക് തണലേകാൻ രാപ്പകൽ വീടുകൾ നിർമ്മിക്കാൻ തയ്യാറകണം:* *ഷാഫി. മാപ്പിളക്കുണ്ട് !*
കാസർഗോഡ് : വിദ്യാഭ്യാസത്തോടൊപ്പം, തൊഴിൽ ചെയ്യാൻ അവസരം നൽകുന്ന വിദ്യാഭ്യാസനയത്തിൽ ആകൃഷ്ടരായി യുവജനങ്ങൾ പശ്ചാത്യ രാജ്യങ്ങൾ തെരെഞ്ഞെടുക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന ആധുനിക കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലും വാർദ്ധക്യത്തിലേക്ക്
എത്തിപ്പെട്ട
വൃദ്ധ ദമ്പതിമാർ ആരോരും തുണയില്ലാതെ മാനസിക സംഘർഷത്തിൽ താമസിക്കുന്നവരിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ ഒന്നിച്ചുള്ള വർ ഒറ്റപ്പെടലിൻ്റെ വേദന കടിച്ചമർത്തി ഭീതി കാരണംരാത്രി ഉറക്കം നഷ്ടപ്പെട്ടവർ നിരവധിയാണെന്നും, ഇത്തരം ഒറ്റപ്പെട്ടവരെ കവർച്ച ചെയ്ത് കൊന്നു തള്ളുന്ന വാർത്തകൾ ദിനം പ്രതിസംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് രാത്രി ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണിന്ന്. അത്തരം വൃദ്ധജനങ്ങളിൽ ഭീതിജനിപ്പിരിക്കുകയാണ്. പലർക്കും ഭയത്താൽ മാനസിക പിരിമുറുക്കം അനുഭവപ്പെട്ട് നിത്യരോ ഗികളായി മാറിയിരിക്കുകയാണെന്നും! അത്തരം ആൾക്കാർക്ക് സംരക്ഷണം കൊടുക്കേണ്ടത് സർക്കാറിൻ്റെ ബാധ്യതയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി! ഒറ്റപ്പെട്ടവരെ വാർഡ് തലത്തിൽ കണ്ടെത്തി അവർക്ക് രാപ്പകൽ വീടുകൾ നിർമ്മിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകണമെന്ന് കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളക്കുണ്ട് തദ്ദേശ വകുപ്പ് മന്ത്രിക്കയച്ച നിവേദനത്തിൽ ആവിശ്യപ്പെട്ടു!
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments