*മരപ്പണിക്കാര്‍ക്ക് സൗജന്യ ടൂള്‍കിറ്റ്: അപേക്ഷ ക്ഷണിച്ചു*
കോഴിക്കോട് : കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ (കാഡ്കോ) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മരപ്പണിക്കാരായ കരകൗശലവിദഗ്ധരില്‍ നിന്നും സൗജന്യ ടൂള്‍കിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാഡ്‌കോയുടെ ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി ജനുവരി 15. Kadcoclt1@gmail.com എന്ന മെയിലിലോ റീജ്യണല്‍ ഓഫീസര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ചെറൂട്ടി റോഡ്, കോഴിക്കോട് 673001 എന്ന വിലാസത്തിലോ അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിര്‍ണ്ണയം. ഫോണ്‍-0495 2365254.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments