മൊഗ്രാൽ ജിവിഎച്ച്എസ്എസ്- എൻഎസ്എസ് യൂണിറ്റിന്റെ ഭാഗമായ മഹാസഭ സംഘടിപ്പിച്ചു.
മൊഗ്രാൽ : മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച് എസ്ഇ- എൻഎസ്എസ് യൂണിറ്റിന്റെ ഭാഗമായ മഹാസഭ സ്കൂളിൽ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ജമീലാ-ഹസ്സൻ മഹാസഭ ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡണ്ട് ഹസീന അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നജ്മുന്നിസ ടീച്ചർ ക്ലാസ്സിന് നേതൃത്വം നൽകി.
ജനപ്രതിനിധികൾ, കുടുംബശ്രീ,ഹരിത കർമ്മ സേനാ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവരുമായി കുട്ടികൾ സംവാദത്തിലേർപ്പെട്ടു.കുട്ടികൾ എൻ എസ് എസ്ൻ്റെ ഭാഗമായി പതിനഞ്ചാം വാർഡിലെ 18 നും 60 നും ഇടയിലുള്ള സ്ത്രീകളിൽ നടത്തിയ സർവ്വേയെ ഉപമിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ,ആരോഗ്യം എന്നീ വിഷയങ്ങൾ ആസ്പദമാക്കി ചർച്ചകൾ നടന്നു. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസമുള്ളവരാക്കി മാറ്റാനുള്ള നീക്കങ്ങൾ ചർച്ചയായി.തുടർ പഠനത്തെ പ്രോത്സാഹിപ്പിക്കാനും ജോലിയിലേക്ക് കൂടുതൽ അവസരം നോക്കാൻ വീടുകൾ തോറും ഓറൽ ക്യാമ്പെയ്നിങ്ങും ബോധവൽക്കരണവും നടത്താനും മഹാസഭ തീരുമാനിച്ചു.
കുടുംബശ്രീ പോലുള്ള അയൽക്കൂട്ട പദ്ധതികളിലേക്ക് എല്ലാവരേയും ഉൾപ്പെടുത്താനും സ്വയം തൊഴിൽ സഹായ സoഘങ്ങൾ നിർമ്മിക്കാനുള്ള നിർദ്ധേശങ്ങളും ചർച്ചയായി.സ്റ്റുഡൻ്റ് വളണ്ടിയർ ബീരാൻ ഷാനിദ് ചടങ്ങിന് നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാൽ ജിവി എച്ച്എസ്എസ്- എൻഎസ്എസ് യൂണിറ്റിന്റെ മഹാസഭ ഗ്രാമപഞ്ചായത്ത് അംഗം ജമീലാ-ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments