*സിനിമാതാരങ്ങളും പ്രമുഖരും പട്ടികയിൽ; സ്ഥാനാർഥിയെ കണ്ടെത്താൻ സർവേ, ബിജെപിയുടെ ജെൻസി തന്ത്രം*
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചിത്രങ്ങളും പ്ലക്കാര്‍ഡുകളും വാര്‍ത്താ സമ്മേളനങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? ജെൻ സി കാലത്തിനൊപ്പം ബിജെപി പൊളിറ്റിക്കൽ സ്ട്രാറ്റജി തിരുത്തുന്നതിന്റെ ഉദാഹരണങ്ങളാണിവ. വികസിത കേരളം എന്ന മുദ്രാവാക്യത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പത്രസമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ഇരുമുന്നണികളെയും കടന്നാക്രമിക്കുന്ന സമീപനവും രാജീവ് സ്വീകരിക്കുന്നത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അതിൽ പ്രധാനം സോഷ്യൽ മീഡിയ സ്ട്രാറ്റജിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി വികസന പ്രഖ്യാപനങ്ങള്‍ നടത്തുന്നതോടെ നിയമസഭ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള സമൂഹമാധ്യമ പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമും പിആര്‍ സംഘങ്ങളും പ്രവർത്തനം തുടങ്ങി. സമൂഹ മാധ്യമങ്ങൾ വഴി സമൂഹത്തിൽ റീച്ച് ഔട്ട് ചെയ്യാൻ സോഷ്യൽ മീഡിയ സ്ട്രാറ്റജി. സ്ഥാനാർഥികളെ കണ്ടെത്താൻ സർവേ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments