Breaking News

നിയമസഭ തെരഞ്ഞെടുപ്പ്;*മാർച്ച് ആദ്യം വിജ്ഞാപനമുണ്ടായേക്കും,**കലക്ടർമാരുടെ യോഗം ചേർന്നു*

തിരുവനന്തപുരം : എസ്.ഐ.ആർ നടപടികൾ പുരോഗ മിക്കുന്നതിനിടെ, സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെ ടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്ന് തെരഞ്ഞെടു പ്പ് കമീഷൻ. ആദ്യഘട്ടത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓ ഫിസറുടെ (സി.ഇ.ഒ) നേതൃത്വത്തിൽ കലക്‌ടർമാരുടെ യും ജില്ല പൊലീസ് മേധാവിമാരുടെയും യോഗം ഓൺ ലൈനായി ചേർന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള എ. ഡി.ജി.പിയും യോഗത്തിൽ പങ്കെടുത്തു. ഓരോ ജില്ലയി ലെയും ബൂത്ത് എണ്ണമനുസരിച്ച് നിയോഗിക്കേണ്ട ഉ ദ്യോഗസ്ഥരുടെയും സുരക്ഷ ജീവനക്കാരുടെയും എ ണ്ണം, മറ്റ് സൗകര്യങ്ങൾ, സാങ്കേതിക ക്രമീകരണങ്ങൾ എന്നിവ നിശ്ചയിക്കൽ, ജില്ലയിലെ പൊതുസ്ഥിതിഗതി വിലയിരുത്തൽ എന്നിവയായിരുന്നു പ്രധാന അജണ്ട.

സാധാരണ ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അത ത് ജില്ലയിലെ പൊലീസും ഭരണകൂടവും തയാറാക്കുന്ന രണ്ട് പട്ടികകൾ കമീഷനിലേക്ക് അയക്കാറുണ്ട്. ഇത് ആ ശയക്കുഴപ്പത്തിനും ഇടയാക്കാറുണ്ട്. ഈ സാഹചര്യ ത്തിൽ കലക്ടറും ജില്ല പൊലീസ് മേധാവിയും ആശയ വിനിമയം നടത്തി ഒറ്റ പട്ടിക നൽകാൻ നേരത്തെ നിർദേ ശം നൽകിയിരുന്നു. ജില്ലകളിൽനിന്ന് സമാഹരിച്ച വിവര ങ്ങൾ സി.ഇ.ഒ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാ റും 

കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാ നങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോ ഗം ഈ മാസം അഞ്ചിന് ഡൽഹിയിൽ നടക്കും. സി.ഇ.ഒ ക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ. ഡി.ജി.പിയും പങ്കെടുക്കും. മാർച്ച് ആദ്യവാരം തെര ഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണ് വിവരം. തെ രഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യ ന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങി. ഭാരത് ഇ ലക്ട്രോണിക്സിലെ എൻജിനീയർമാരാണ് യന്ത്രങ്ങൾ പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കമീഷൻ കടന്ന പശ്ചാത്തലത്തിൽ എസ്.ഐ.ആറുമാ യി ബന്ധപ്പെട്ട് ശനിയാഴ്‌ചകളിൽ ചേരുന്ന രാഷ്ട്രീയ പാർ ട്ടികളുടെ യോഗം നിർത്തി. അന്തിമ പട്ടിക പ്രസിദ്ധീകരി ക്കുംമുമ്പ് ആവശ്യമെങ്കിൽ യോഗം ചേരാമെന്നാണ് ധാര ണ. സി.ഇ.ഒ ഓഫിസിലെ അഡീഷനൽ സെക്രട്ടറിമാരട ക്കം ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി നിയോഗിക്കുന്ന സാഹചര്യത്തി ലാണ് പ്രതിവാര യോഗം ഒഴിവാക്കിയത്.

2026 ഫെബ്രുവരി 21നാണ് എസ്.ഐ.ആർ അന്തിമ പ ട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമാകും തെരഞ്ഞെ ടുപ്പ്. സംസ്ഥാനത്ത് എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തി ൽ പരമാവധി 1150 പേരെ ഉൾപ്പെടുത്തിയാണ് പുനഃക മീകരിച്ചത്. ഇതുപ്രകാരം പുതുതായി വന്ന 5003 എണ്ണമ ടക്കം 30,044 ബൂത്തുകളാണ് ഉണ്ടാവുക. കോവിഡ് സാഹചര്യത്തിൽ, പ്രധാന ബൂത്തുകൾക്ക് (25,041) പു റമേ ഓക്സിലറി ബൂത്തുകൾ (15,730) ഉൾപ്പെടെ 40,771 ബൂത്തുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെ ടുപ്പിനുണ്ടായിരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments