Breaking News

കാസർകോട് മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥയ്ക്ക് കാരണം ജന പ്രതിനിധികളുടെ കൊള്ളരുതായ്മ: എസ്ഡിപിഐ

കാസർകോട് : ആരോഗ്യ മേഖലയില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന കാസർകോട് ജില്ലയ്ക്ക് ഏറെ പ്രതീക്ഷനൽകി 2013ല്‍ അനുവദിച്ച മെഡിക്കല്‍ കോളേജ് ഇന്നും പണിതീരാതെ  കാടു പിടിച്ചുകിടക്കുകയാണ്, ഇതിനുള്ള കാരണം ജില്ലയിലെ ജനപ്രതിനിധികളുടെ അനാസ്ഥയാണെന്ന് എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു
കാസരകോടിനോടൊപ്പം പ്രഖ്യാപിച്ച മറ്റു ജില്ലകളിലെ  മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങി വർഷങ്ങളായിട്ടും ഇവിടുത്തെ മെഡിക്കൽകോളേജ് ആശുപത്രി കേവലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പോലും ഇല്ലാതെയാണ് നിലവിൽ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് ജില്ലയിലെ ജനപ്രതിനിധികളുടെയും,ഉത്തരവാദപ്പെട്ടവരുടെയും കൊള്ളരുതായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന്.

മംഗലാപുരം ലോബിക്ക് വേണ്ടി പ്രദേശത്തെ ജനപ്രതിനിധികളും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പൊതുസംസാരമുണ്ട്. 
പണമില്ലാത്തതിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് വിദഗ്ധ ചികില്‍സ കിട്ടാതെ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാരും ജനപ്രതിനിധികളും തുടരുന്ന നിസംഗത ജനങ്ങളോടുള്ള വഞ്ചനയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു വരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

 യോഗത്തിൽ ജില്ലാ പ്രസിഡന്റ് സവാദ് സിഎ  അധ്യക്ഷത വഹിച്ചു
സംസ്ഥാന ട്രഷറര്‍ റഷീദ് ഉമരി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഇക്ബാല്‍ ഹൊസങ്കടി, പി ലിയാകത്ത് അലി, ട്രഷറര്‍ ആഷിഫ് ടി ഐ, സെക്രട്ടറി അന്‍സാര്‍ ഹൊസങ്കടി
ജില്ലാ കമ്മിറ്റി അംഗങ്ങളായ കബീര്‍ ബ്ലാര്‍കോട്, റൈഹാനത്ത് വിവിധ മണ്ഡലം നേതാക്കള്‍ സംസാരിച്ചു
ജില്ലാ ജനറല്‍ സെക്രട്ടറി ഖാദർ അറഫ സ്വാഗതവും സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു
.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments