Breaking News

തിരൂര്‍ കേബിള്‍ വിഷന്‍ - ടിസിവിയുടെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിച്ചു.

തിരൂർ : കേബിള്‍ ടിവി രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന തിരൂര്‍ കേബിള്‍ വിഷന്‍ ഇന്ന് ഇന്റര്‍നെറ്റ് - ബ്രോഡ്ബാന്‍ഡ് രംഗത്തെ സജീവ സാന്നിധ്യമാണ്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട തിരൂര്‍ കേബിള്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും, ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസും നല്‍കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമാകാനും കഴിഞ്ഞിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ പരിപാടികളാണ് നടന്നത്. പൊതുസമ്മേളനം അഡ്വ. എന്‍. ഷംസുദ്ധീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരൂരുമായി വലിയ ആത്മബന്ധമുള്ള ചാനലാണ് ടിസിവിയെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു സംരംഭത്തിനും അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തമാണ് ഇതെന്നും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കേബിള്‍ സംവിധാനമായി ടിസിവിയ്ക്ക് മാറാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.  സിഒഎ സംസ്ഥാന അധ്യക്ഷന്‍ സി. പ്രവീണ്‍ മോഹന്‍ അധ്യക്ഷതവഹിച്ചു. 25 വര്‍ഷങ്ങള്‍ ചെറിയ കാലയളവല്ല. വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞതാണ് തിരൂര്‍ കേബിള്‍ വിഷന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.  തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കീഴേടത്തില്‍ ഇബ്രാഹീം ഹാജി മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ നേതാവ് ഗഫൂര്‍ പി ലില്ലീസ് ആശംസാ പ്രസംഗം നടത്തി. ടിസിവി ചെയര്‍മാന്‍ എം. അബൂബക്കര്‍ സിദ്ധീഖ് സ്വാഗതവും മാനേജിങ് ഡയറക്ടര്‍ പി. മനോഹരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരൂരിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്ന വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിവിധ വ്യക്തികളെ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ നാസര്‍ കുറ്റൂരിന് അഡ്വ. എന്‍. ഷംസുദ്ധീന്‍ എംഎല്‍എ ഉപഹാരം നല്‍കി. എം. അബൂബക്കര്‍ സിദ്ധീഖ് പൊന്നാടയണിയിച്ചു. തിരൂരിന്റെ നഗരപിതാവ് കീഴേടത്തില്‍ ഇബ്രാഹിം ഹാജിക്കുള്ള ടിസിവിയുട സ്‌നേഹോപഹാരം സിഒഎ സംസ്ഥാന അധ്യക്ഷന്‍ സി. പ്രവീണ്‍ മോഹന്‍ സമ്മാനിച്ചു. എം. അബൂബക്കര്‍ സിദ്ധിഖ് പൊന്നാടണിയിച്ചു. തിരൂരിലെ വ്യവസായ പ്രമുഖനും ജപ്പാന്‍ സ്‌ക്വയര്‍ മാനേജിങ് ഡയറക്ടറുമായ തോട്ടുകണ്ണി അലിയ്ക്ക് ഗായിക മഞ്ജരി ഉപഹാരം നല്‍കി. എം. അബൂബക്കര്‍ സിദ്ധിഖ് പൊന്നാടയണിയിച്ചു. സ്വര്‍ണ വ്യാപാര രംഗത്ത് തിളക്കമാര്‍ന്ന അധ്യായം രചിച്ച തിരൂര്‍ മെജസ്റ്റിക് ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ അഹമ്മദ് പൂവിലിന് മഞ്ജരി ഉപഹാരം സമര്‍പ്പിച്ചു. എം. അബൂബക്കര്‍ സിദ്ധിഖ് പൊന്നടയണിയിച്ചു. ടിസിവി ചാനല്‍ ന്യൂസ് എഡിറ്റര്‍ അഫ്‌സല്‍ കെപുരം, ചീഫ് വീഡിയോ എഡിറ്റര്‍ രമേഷ് മങ്ങാട് എന്നിവരേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് പിന്നണി ഗായിക മഞ്ജരിയുടെ നേതൃത്വത്തില്‍ മെഗാഷോയും അരങ്ങേറി. രാവിലെ നടന്ന കുടുംബ സംഗമം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചാനല്‍ ചെയര്‍മാന്‍ എം. അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ടി സി വി ചാനല്‍ മാനേജിങ് ഡയറക്ടര്‍ പി. മനോഹരന്‍ സ്വാഗതം പറഞ്ഞു. സി ഒ എ സംസ്ഥാന ജന സെക്രട്ടറി പി.ബി. സുരേഷ്, സെക്രട്ടറി നിസാര്‍ കോയപ്പറമ്പന്‍,  വൈസ് പ്രസിഡന്റ് രാജ് മോഹന്‍ മാമ്പ്ര,  ജില്ലാ പ്രസിഡന്റ് സി. പ്രവീണ്‍ കുമാര്‍, ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിപിഒ അസ്‌കര്‍, തൃപ്രങ്ങോട് പഞ്ചാത്ത് പ്രസിഡന്റ് മുജീബ് പൂളക്കല്‍, താനൂര്‍ നഗരസഭാ ചെയര്‍പേഴ്സ്സണ്‍ നസ്ല ബഷീര്‍, തിരൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു മംഗലശ്ശേരി, ഗായകന്‍ ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു., ടി സി വി ഡയറക്ടര്‍ പി. രഘുനാഥ് നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments