Breaking News

.*ബംഗാളിൽ കോൺഗ്രസ് സഖ്യം തുടരും, കേരളത്തിൽ കൊമ്പുകോർക്കും; തിരഞ്ഞെടുപ്പുതന്ത്രം മെനയാൻ സിപിഎം*

തിരുവനന്തപുരം : പശ്ചിമ ബംഗാളിൽ വേരുറപ്പിക്കാനും കേരളത്തിൽ തുടർഭരണസാധ്യതയ്ക്കും ഉള്ള രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി. ബിഹാർ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിനേറ്റ തിരിച്ചടിയും രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും ആദ്യ ദിവസം റിപ്പോർട്ടു ചെയ്തു.

ഇടതുപക്ഷത്തെ അമിത ആത്മവിശ്വാസവും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയശക്തികൾ സൃഷ്ടിച്ച വർഗീയധ്രുവീകരണവും തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കേരളഘടകം റിപ്പോർട്ടുചെയ്തതായി അറിയുന്നു. കേരളം, ബംഗാൾ, തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച അടുത്തദിവസമേ നടക്കൂ.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം തുടരും. ബംഗാളിൽ ഇപ്പോഴുള്ള കോൺഗ്രസ് സഖ്യം തുടരാനാണ് ആലോചനയെങ്കിലും ഔദ്യോഗികചർച്ച ഇതുവരെ നടന്നിട്ടില്ല.

നിശ്ചിതസീറ്റുകൾ ഇടതുപക്ഷത്തിന്‌ കിട്ടാൻ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ദ്വിമുഖ പോരാട്ടമാവുന്നത് ഇടതുപക്ഷത്തിനു ഗുണകരമാവില്ല.

അതിനാൽ, പാർട്ടിയുടെ സ്വതന്ത്രസ്വഭാവം നിലനിർത്തി കോൺഗ്രസുമായി ചേർന്നുള്ള രാഷ്ട്രീയതന്ത്രം കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും. കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂൽ നേതാക്കൾ വ്യക്തമാക്കിയതിന്റെ ആശ്വാസത്തിൽക്കൂടിയാണ് സിപിഎം.

കേരളത്തിൽ കോൺഗ്രസാണ് മുഖ്യ എതിരാളി. പക്ഷേ, ബിജെപിയുടെ വളർച്ചയിൽ ജാഗ്രതവേണമെന്ന നിലപാടിലാണ് നേതൃത്വം.

ബിഹാറിൽ ഇന്ത്യ സഖ്യം പരാജയപ്പെട്ടെങ്കിലും വോട്ടുനിലയിൽ പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. സ്ത്രീകളുടെ കൈയിൽ നേരിട്ടുപണമെത്തിക്കുന്ന പദ്ധതി ഉൾപ്പെടെയുള്ളവ വോട്ടർമാരെ സ്വാധീനിച്ചു. എസ്ഐആറും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

തെലങ്കാനപാർട്ടിയിലെ വിഭാഗീയതസംബന്ധിച്ച അന്വേഷണകമ്മിഷൻ റിപ്പോർട്ടും യോഗം പരിശോധിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments