Breaking News

*ലിബിയയിൽ പിടിയിലായ ഐസിസ് കമാൻഡർ അബൂ ഹഫ്സ് മൊസാദിന്റെ സ്പെഷ്യൽ യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന ഇസ്രായേൽ പൗരനായ ബെഞ്ചമിൻ എഫ്രയീമെന്ന് വെളിപ്പെടുത്തൽ*

ഭീകര സംഘടനയായ ഐസിസിനെതിരെ (ISIS) പോരാടുന്ന ലിബിയൻ സൈന്യം 2017-ൽ പിടികൂടിയ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകൾ ആഗോള രാഷ്ട്രീയത്തെ ഇപ്പോഴും പിടിച്ചുലയ്ക്കുന്ന ഒന്നാണ്. ബെൻഗാസിയിലെ ഒരു പ്രമുഖ മസ്ജിദിലെ ഇമാം കൂടിയായ 'അബു ഹഫ്‌സ്' എന്നറിയപ്പെടുന്ന ഐസിസ് കമാൻഡറാണ് സൈന്യത്തിന്റെ പിടിയിലായത്. ഇരുന്നൂറിലധികം പോരാളികളെ നയിക്കുകയും പകലുകളിൽ ജിഹാദിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്ന ഇയാൾ രാത്രികാലങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നേതൃത്വം നൽകിയിരുന്നു.

എന്നാൽ ചോദ്യം ചെയ്യലിൽ പുറത്തുവന്ന വിവരങ്ങൾ ലിബിയൻ അധികൃതരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. അബു ഹഫ്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ യഥാർത്ഥത്തിൽ 'ബെഞ്ചമിൻ എഫ്രയീം' എന്ന ഇസ്രായേൽ പൗരനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ പ്രത്യേക വിഭാഗമായ 'മുസ്തറബീമിലെ' (Musta'rabim) അംഗമാണ് ഇയാളെന്നും ലിബിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാർത്തകളിൽ പറയുന്നു. അറബ് ഭാഷാഭേദങ്ങളിലും സാംസ്കാരിക രീതികളിലും അതിവിദഗ്ദ്ധ പരിശീലനം സിദ്ധി ലഭിച്ച ഇത്തരക്കാർക്ക് അറബ് വേഷത്തിൽ ഏത് ഗ്രൂപ്പുകളിലും നുഴഞ്ഞുകയറാൻ സാധിക്കും.

ഇസ്രായേലി വാർത്താ സൈറ്റായ  Inian Merkazi,  Abna News Agency, MintPress News എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ നുഴഞ്ഞുകയറ്റത്തിന്റെ വിശദാംശങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. 2011-ലെ നാറ്റോ അധിനിവേശത്തിന് ശേഷം ലിബിയയിലുണ്ടായ അരാജകത്വം മുതലെടുത്ത് അബു ഹഫ്‌സ് അവിടെ എത്തിയതായാണ് കരുതപ്പെടുന്നത്. ബെൻഗാസിയിലെ പ്രമുഖ ഇമാമായി വളരുകയും തുടർന്ന് ഐസിസ് റാങ്കുകളിൽ ഉയർന്ന സ്ഥാനം കൈക്കലാക്കുകയും ചെയ്ത ഇയാൾ, മൊസാദിന് വേണ്ടി വിവരങ്ങൾ ശേഖരിക്കുകയായിരുന്നോ അതോ ഭീകരഗ്രൂപ്പിനെ ശക്തിപ്പെടുത്തുകയായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ലിബിയൻ അധികൃതർ ഇയാൾക്കെതിരെ ചാരവൃത്തിക്ക് കേസെടുക്കുകയും ചെയ്തിരുന്നു.

ആഗോളതലത്തിൽ ഇത്രയധികം ക്രൂരതകൾ പ്രവർത്തിക്കുന്ന ഐസിസ്, എന്തുകൊണ്ട് ഇസ്രായേലിനെതിരെ ഇതുവരെ ഒരു ആക്രമണം പോലും നടത്തിയില്ല എന്ന ചോദ്യം പോലും പ്രസക്തമാകുന്നത് ഇവിടെയാണ്. 2017-ൽ അറസ്റ്റിലായ ഇയാൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല എന്നതും ഈ സംഭവത്തിന് പിന്നിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു

.https://chat.whatsapp.com/ExO6nzmxiQLJxzeoEV2LEh?mode=hqrt2



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments