സാമ്രാജ്യത്വ അധിനിവേശ ഭീകരതയ്ക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ( സി.ഐ..ടി.യു ) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സാമ്രാജ്യത്വ അധിനിവേശ ഭീകരതയ്ക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നു കയറി ആക്രമണം നടത്തി വെനുസ്വലയുടെ പ്രസിഡണ്ടിനെ തടവിലാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങൾ ഉയരുമ്പോഴും അമേരിക്കൻ ദാസ്യവേല യുടെ ഭാഗമായി ഇന്ത്യ ഒരു പ്രതിഷേധവും ഉയർത്താത്തത് പ്രതിഷേധാർഹമെന്ന് ആലാമി പള്ളി ബസ് സ്റ്റാൻഡിൽ പരിസരത്ത് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ വി സുജാത ടീച്ചർ പറഞ്ഞു.ബ്രാഞ്ച് പ്രസിഡണ്ട് ആർ. കെ. സുധീഷ് അധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ജയപാലൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി എ. സുധാകരൻ, ജില്ലാ സെക്രട്ടറി കെ. വിനോദ്, ജില്ലാ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, ട്രഷറർ ബി.സുപ്രിയ തുടങ്ങിയവർ സംസാരിച്ചു..
കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി എം ജയൻ സ്വാഗതം പറഞ്ഞു.
ആലാമിപ്പള്ളി പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച കൂട്ട ഓട്ടം ഹൊസ്ദുർഗ്ഗ് മാന്തോപ്പ് മൈതാനിയിൽ സമാപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments