നാൽത്തടുക്കയിൽ പത്ത് വീടുകൾ ഉൾകൊള്ളുന്ന യൂണിറ്റി വില്ലജ് സമർപ്പിച്ചു.
കാസർകോട് : ബൈത്തുസ്സകാത്ത് കേരള കാസർകോട് ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാൽത്തടുക്കയിൽ സ്ഥാപിച്ച പത്ത് വീടുകൾ ഉൾകൊള്ളുന്ന യൂണിറ്റി വില്ലേജിൻ്റെ സമർപ്പണം നടന്നു. സാമൂഹിക പുരോഗതിയുടെ 25 വർഷങ്ങൾ' എന്ന തലക്കെട്ടിൽ 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ നടത്തിയ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് കാസർകോട് ജില്ലയിൽ 10 വീടുകൾ ഉൾകൊള്ളുന്ന യൂണിറ്റി വില്ലേജ് സ്ഥാപിച്ചത്. യൂണിറ്റി വില്ലേജിൻ്റെ സമർപ്പണം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ നിർവഹിച്ചു.,രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി ഐ നൗഷാദ്, എം എൽ എ മാരായ എൻ. എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ കെ എം അഷ്റഫ് ബൈത്തുസ്സകാത്ത് കേരള വൈസ് ചെയർമാൻ യു.പി. സിദ്ദിഖ് മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് പി.എസ്. അബ്ദുല്ല കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.
ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ നെടും തൂണായി വർത്തിക്കുന്ന സകാത്തിനെ സാമൂഹിക പുരോഗതിക്കനുയോജ്യമായരീതിയിൽ വിനിയോഗിച്ച് കാൽനൂറ്റാണ്ടി ലേറെയായി കേരളത്തിലുടനീളം വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള.
പെൻഷൻ, ഭവന നിർമാണം, തൊഴിൽ പദ്ധതികൾ, ചികിത്സ, സ്കോളർഷിപ്പ്, കുടിവെള്ള പദ്ധതി, കടബാധ്യത തീർക്കൽ തുടങ്ങിയ വിവിധ മേഖലകളിലായി അരലക്ഷത്തിലധികം ദരിദ്രരായ വ്യക്തികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ സഹായം നൽകാൻ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 416 കടുംബങ്ങൾക്ക് വീടുകളും 332 വ്യക്തികൾക്ക് തൊഴിൽ സഹായവും 315 വിദ്യാർത്ഥികൾക്ക് പഠന സഹായവും നല്കാൻ ബൈത്തുസ്സകാത് കേരളക്ക് സാധിച്ചിട്ടുണ്ട്. ബൈത്തുസ്സകാത്ത് കേരളയിലൂടെയും മഹല്ലുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നൂറുകണക്കിന് പ്രാദേശിക സകാത്ത് സംവിധാനങ്ങളിലൂടെയും വിനിയോഗിക്കപ്പെടുന്ന സകാത്ത് കേരളത്തിലെ ദാരിദ്ര്യ നിർമാർജനത്തിലും ദരിദ്ര ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലും വലിയ പങ്കുവഹിക്കുന്നുണ്ട്..സംഘടിത സകാത്ത് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമായാൽ സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രയാസപ്പെടുന്നവരുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധ്യമാവും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments