Breaking News

*ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്‌കരിക്കാൻ ആലോചന*

മോട്ടോർ വാഹന വകു പ്പിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ‌് ടെസ്റ്റിൽ പരീക്ഷാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തുന്നതായി കണ്ടെത്തൽ ആർ ടി ഓഫീസുകളിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റിലാണു പരീ ക്ഷാർഥികൾ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയത്.

കംപ്യൂട്ടർ സ്ക്രീനിൽ വരുന്ന ചാദ്യങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പുറ ത്തുള്ളവർക്ക് അയച്ചുകൊടുക്കും. ഇവർ ഇതിന്റെ ശരിയായ ഉത്തരം പറഞ്ഞു കൊടുക്കും. ബ്ലൂ ടുത്ത് ഇയർ ബഡ്‌സ് ചെവിയിൽ ഘടിപ്പിച്ച് ഇതു മറച്ചുകൊണ്ട് ഷാളോ അല്ലെങ്കിൽ പർദ പോലുള്ള വസ്ത്രങ്ങളോ ധരി ച്ചെത്തുന്നവരാണു പുറമേയുള്ള വരുടെ സഹായത്തോടെ ക്രമക്കേട് നടക്കുന്നത്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാലും നടപ ടിയെടുക്കാൻ കഴിയാത്ത അവ സ്ഥയും ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്. ഒരു പരീക്ഷാകേന്ദ്രത്തിൽ നിന്ന് യുവതിയെ ഇയർ ബഡ്‌സ് സഹിതം കൈയോടെ പിടികൂടിയപ്പോൾ, പരീക്ഷയ്ക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്നു പറഞ്ഞ് പരീക്ഷാർഥി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരം അവസ്ഥ ഉണ്ടാകുമെന്നതിനാൽ പലപ്പോഴും ക്രമക്കേടുകളിൽ കണ്ണടയ്‌ക്കേണ്ടി വരുന്നുണ്ട്.

കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവ സങ്ങളിൽ ഇത്തരത്തിൽ അഞ്ചു പേരെ പിടികൂടിയിരുന്നു. ഇതിൽ ഒരാൾ അതിനകം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കടന്നുകളഞ്ഞു. പിടിയിലായവരുടെ പരീക്ഷ റദ്ദ് ചെയ്തു. ശിക്ഷയായി ഇവരെ അഞ്ചു ദിവസത്തെ സാമൂ ഹ്യസേവനത്തിനായി ജില്ലാ ആശുപത്രിയിലേക്കു വിട്ടു. അഞ്ചു ദിവസം സാമൂഹ്യസേവനം കൃത്യമായി ചെയ്‌തുവെന്ന ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഇവരെ അടുത്ത പരീക്ഷയ്ക്കു പങ്കെടു പ്പിക്കുകയുള്ളൂ.

സാധാരണ ഒരു പരീക്ഷാകേന്ദ്രത്തിലും മൊബൈൽ ഫോണുകൾ അനുവദിക്കാറില്ല. ഓൺലൈൻ ലേണിംഗ് ടെസ്റ്റിന് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ കയറി, പരീക്ഷയിൽ ചേരണമെങ്കിൽ ഒടിപി നമ്പർ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോൺ നിരോധിക്കാനാകാത്ത അവസ്ഥയാണ്. ക്രമക്കേട് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബദൽ സംവിധാനം ഒരുക്കുന്നതിനെ ക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചന ആരംഭിച്ചു. ക്രമക്കേടുകൾ നടത്തുന്ന വരെ ദീർ ഘകാലത്തേക്ക് ടെസ്റ്റിൽനിന്നു മാറ്റിനിർത്തുന്നതുൾപ്പടെയുള്ള കർശന നടപടികളും സ്വീകരി ഓാനാണു തീരുമാനം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments