*ആള് മാറിയാണോ പണം അയച്ചത്; തിരികെ കിട്ടാന്‍ എന്ത് ചെയ്യണം*
വേഗത്തില്‍ പണമിടപാട് സാധ്യമാകുന്നുവെന്ന കാരണംകൊണ്ടും, സൗകര്യവും കാര്യക്ഷമതയും കൊണ്ടും UPI ഒരു ജനപ്രിയ പേമെന്റ് രീതിയായി മാറിക്കഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട റീടെയ്‌ലര്‍മാര്‍ പോലും ഏളുപ്പത്തില്‍ പണമിടപാട് നടത്താന്‍ UPI പേമെന്റ് രീതികള്‍ ഉപയോഗിക്കുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാണ്. കാര്യങ്ങള്‍ ഇത്ര എളുപ്പത്തിലുളളതാണെങ്കിലും ഉപയോക്താക്കള്‍ തെറ്റായി പേമെന്റ് നടത്തുന്ന സംഭവങ്ങള്‍ കുറവല്ല. തെറ്റായ ഇടപാട് നടത്തിയാല്‍ നിങ്ങളുടെ പണം എങ്ങനെ വീണ്ടെടുക്കാം എന്ന് അറിയാം.
Image
UPI ഇടപാട് പഴയപടി ആക്കാന്‍ കഴിയില്ല
ഒരിക്കല്‍ പിന്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അത് പഴയപടിയാക്കാനോ റദ്ദാക്കാനോ കഴിയില്ല. എന്നിരുന്നാലും നിങ്ങള്‍ക്ക് സ്വീകര്‍ത്താവിനെ ബന്ധപ്പെട്ട് തുക തിരികെ നല്‍കാന്‍ അഭ്യര്‍ഥിക്കാവുന്നതാണ്.
ഇടപാട് റിപ്പോര്‍ട്ട് ചെയ്യുക
അബദ്ധം സംഭവിച്ചുകഴിഞ്ഞാല്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പിലും പരാതി ഉന്നയിക്കാവുന്നതാണ്. അതല്ലെങ്കില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുക എന്ന ഓപ്ഷന്‍ ഉണ്ട്. ആപ്പില്‍ തെറ്റായി നടത്തിയ ഇടപാടിനെ സംബന്ധിച്ചുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. അവിടെ നിങ്ങള്‍ തെറ്റായി നടത്തിയ ഇടപാട് റിപ്പോര്‍ട്ട് ചെയ്യാം. സാധാരണയായി പ്രശ്‌നങ്ങള്‍ 3-5 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും. സങ്കീര്‍ണമായ പ്രശ്‌നങ്ങളാണെങ്കില്‍ പരിഹരിക്കപ്പെടാന്‍ 30 ദിവസംവരെ എടുത്തേക്കാം.
ആപ്പില്‍ പ്രതികരണം ഒന്നും ലഭിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് അടുത്തുള്ള ബാങ്കുമായി നേരിട്ട് ബന്ധപ്പെടാം. ബാങ്കുമായി ബന്ധപ്പെടുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൈവശം ഉണ്ടായിരിക്കണം
ഇടപാടിന്റെ സ്‌ക്രീന്‍ ഷോട്ട്
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍
ഇടപാട് ഐഡി
സ്വീകര്‍ത്താവിന്റെ UPI ഐഡി
ഇടപാട് നടന്ന കൃത്യമായ തീയതിയും സമയവും
NPCI portel അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍
നിങ്ങളുടെ പണമിടപാടുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ NPCI പോര്‍ട്ടലില്‍ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ബന്ധപ്പെടാം. ഇടപാട് നടത്തിയ ഐഡി, UPI ഐഡി, ബാങ്കിന്റെ പേര്, തുക, തീയതി, ഇടപാടിന്റെ സ്‌ക്രീന്‍ ഷോട്ട് എന്നിവ ഉപയോഗിച്ച് പരാതി ഫയല്‍ ചെയ്യുന്നത് ഉറപ്പാക്കുക. 1800-120-1740 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ upihelp@npci.org.in എന്ന ഐഡിയിലോ ബന്ധപ്പെടാം.
നിങ്ങളുടെ ബാങ്കുമായും NPCI യുമായും ബന്ധപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്കിന്റെ CMS പോര്‍ട്ടല്‍ (cms.rbi.org.in/cms.rbi.org.in//) ഉപയോഗിച്ച് സഹായം തേടാവുന്നതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments