*പുലർകാലെ വീട്ടിനകത്ത് അതിഥിയായെത്തിയത് അണലി : കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്*
ചെറുകുന്ന് വെള്ളറങ്ങലിൽ ഉറങ്ങിക്കിടന്ന കുടുംബം അണലിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് വെള്ളറങ്ങലിലെ നിഹാലിന്റെ വാടകവീട്ടിലാണ് 'കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ അണലിയെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ സർപ്പ വളണ്ടിയർ പാമ്പിനെ സുരക്ഷിതമായി പിടികൂടി.
അന്നേ ദിവസംപുലർച്ചെ വീടിനകത്ത് നിന്നും കേട്ട അസ്വാഭാവികമായ ചീറ്റൽ ശബ്ദമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. ശബ്ദം കേട്ട് നിഹാൽ പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയ്ക്കുള്ളിൽ ഭീതിയുയർത്തി അണലിയെ കണ്ടത്.
പരിഭ്രാന്തരാകാതെ ഉടൻ തന്നെ നിഹാൽ തലയിണ ഉപയോഗിച്ച് പാമ്പ് പുറത്തേക്ക് പോകാത്ത വിധം തടയുകയായിരുന്നു. തുടർന്ന് സർപ്പ വളണ്ടിയർ സുചീന്ദ്രൻ മൊട്ടമ്മലിനെ വിവരമറിയിച്ചു. സുചീന്ദ്രൻ സ്ഥലത്തെത്തി പാമ്പിനെ അതിവേഗം പിടികൂടി. പിഞ്ചുകുട്ടികളടക്കം ഉണ്ടായിരുന്ന വീട്ടിൽ വലിയൊരു അപകടമാണ് ഇതോടെ ഒഴിവായത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments