*യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന "പുതുയുഗ യാത്ര" ഫെബ്രുവരി ആറിന് കുമ്പളയിൽ നിന്നും ആരംഭിക്കും.*
കാസർഗോഡ് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പറഞ്ഞു. ദിവസം ചെല്ലുന്തോറും ഇടതുപക്ഷ ജനാധിപത്യമുന്നണി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാറിന് എടുത്തു പറയത്തക്ക യാതൊരു നേട്ടവും കഴിഞ്ഞ പത്ത് വർഷമായി ഉണ്ടായിട്ടില്ല. ഇതെല്ലാം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിഫലിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം പി പറഞ്ഞു. സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ഫെബ്രുവരി ആറാം തീയതി കാസർഗോഡ് കുമ്പളയിൽ നിന്നും ആരംഭിച്ച് മാർച്ച് മാസം ആറാം തീയതി തിരുവനന്തപുരം സമാപിക്കുന്ന "പുതുയുഗ യാത്ര" വിജയിപ്പിക്കുന്നതിനു വേണ്ടി കാസർഗോഡ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 20 മുതൽ 24 വരെയുള്ള തീയ്യതികളിൽ നിയോജകമണ്ഡലം യുഡിഎഫ് യോഗങ്ങളും 24 മുതൽ 28 തീയതികളിൽ പഞ്ചായത്ത് യുഡിഎഫ് യോഗങ്ങളും ജനുവരി 25 നു ജില്ലാ സ്വാഗതസംഘം രൂപീകരണ യോഗവും വിളിച്ചു ചേർക്കും. യോഗത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ നീലകണ്ഠൻ, ഹക്കിം കുന്നിൽ, സി ടി അഹമ്മദലി, അഡ്വ: എ ഗോവിന്ദൻ നായർ, ജെറ്റോ ജോസഫ്, ഹരീഷ് പി നമ്പ്യാർ, വി കെ രവീന്ദ്രൻ, ഹാൻഡ് ജോസഫ്, എ ജി സി ബഷീർ, രവി കുളങ്ങര, രാജു കട്ടക്കയം, അഡ്വ: കെ കെ രാജേന്ദ്രൻ, അസീസ് മരിക്കേ, മഞ്ജുനാഥ ആൽവ, മാഹിൻ കേളോട്ട്, കെ ഖാലിദ്, വി ആർ വിദ്യാസാഗർ, ബഷീർ വെള്ളിക്കോത്ത്, സി വി ഭാവനൻ, ടി വി ഉമേശന്‍, കൂക്കൾ ബാലകൃഷ്ണൻ, ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments