*ദുബായിൽ സംഗീത പരിപാടി അവതരിപ്പിക്കാനായി യാത്രതിരിക്കുന്ന വസന്ത് കുമാർ ഗോസാഡയ്ക്ക് ഗഡിനാട് സാഹിത്യ സാംസ്കാരിക അക്കാദമിയുടെ അഭിനന്ദനം*
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനായ ശ്രീ വസന്ത് കുമാർ ഗോസാഡ യു.എ.ഇയിലെ ദുബായിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ജനുവരി 24-ന് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, ദുബായിൽ *കലാക്ഷേത്ര യു.എ.ഇ* എന്ന പ്രശസ്ത സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന, പ്രശസ്ത ചലച്ചിത്ര നടി കാവ്യാ മാധവൻ മുഖ്യാതിഥിയായിരിക്കുന്ന “അമന്ത്ര്യ – സീസൺ 4” എന്ന ഇന്ത്യൻ ശാസ്ത്രീയവും സമകാലീനവുമായ ഭവ്യ കലാ സാംസ്കാരിക ആഘോഷപരിപാടിയിൽ അദ്ദേഹം തന്റെ സംഗീത പരിപാടി അവതരിപ്പിക്കും.
പ്രസ്തുത അവസരത്തിൽ ഗഡിനാട് സാഹിത്യ സാംസ്കാരിക അക്കാദമി, കാസർഗോഡ് എന്നിവരുടെയും പ്രദേശത്തെ പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ശ്രീ വസന്ത് കുമാർ ഗോസാഡയ്ക്ക് ഷാൾ അണിയിച്ച്, ഫല പുഷ്പാദികൾ നൽകി ആദരിച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.
മുതിർന്ന യക്ഷഗാന കലാകാരനും ഗഡിനാട് സാഹിത്യ സാംസ്കാരിക അക്കാദമി, കാസർഗോഡ് അധ്യക്ഷനുമായ ശ്രീ ചനിയപ്പ നായിക് അദ്ധേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
ശ്രീ ധർമ്മസ്ഥല ഗ്രാമവികസന പദ്ധതി ജനജാഗൃതി വേദികെ താലൂക്ക് അധ്യക്ഷനും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ അഖിലേഷ് നഗുമുഗം ഷാൾ അണിയിച്ച് അഭിനന്ദന സന്ദേശം നൽകി.
വിരമിച്ച ഡെപ്യൂട്ടി തഹസീൽദാർ നാരായണ ഗോസാഡ ഫലപുഷ്പങ്ങൾ നൽകി ആദരിച്ചു.
മുൻ പഞ്ചായത്ത് അംഗം ശ്രീ ഹരീഷ് ഗോസാഡ, സാമൂഹ്യ പ്രവർത്തക ശ്രീമതി പ്രമീളാ രാഘവേന്ദ്ര ചഡഗ ഗോസാഡ, കുമ്പഡാജെ സേവാ സഹകരണ ബാങ്ക് ഡയറക്ടർ ശ്രീമതി ജയന്തി ഗോസാഡ, പത്രപ്രവർത്തക സുസ്മിത ഗോസാഡ, സാമൂഹ്യ പ്രവർത്തകൻ ശ്രീ സതീഷ് റായ് ഗോസാഡ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments