റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ , എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആലത്തിയൂർ ദാറുൽ ഖുർആനിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ , എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യം 77 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഭരണഘടനയെയും രാജ്യ ശില്പികളെയും ഓർക്കണം എന്നും,ഭരണ ഘടനയുടെ ചരിത്രവും, മഹത്വവും പുതു തലമുറ വ്യക്തതയോടെ തിരിച്ചറിയണമെന്നും ചരിത്രം മറക്കാതിരിക്കുക എന്നതാണ് കാലഘട്ടത്തിന് ആവശ്യം എന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.
തൃപ്രങ്ങോട് ഗ്രാമ പഞ്ചയത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെട്ട രാജ്യ ശിൽപ്പികളെ ഓർക്കാതെ നമുക്ക് ഈ ദിനം മുന്നോട്ട് കൊണ്ട് പോകാനാകില്ല എന്ന് മോർണിംഗ് സ്റ്റാർ ഇൻ്റർ നാഷണൽ സെക്രട്ടറി അൻവർ കള്ളിയത്ത് ആശംസ പ്രസംഗത്തിൽ ഉണർത്തി,
കെ.കെ. അബ്ദു റസാഖ് ഹാജി ആശംസ പ്രസംഗം നിർവ്വഹിച്ചു.
ഭരണ ഘടന നമുക്ക് നൽകുന്ന പരിരക്ഷയും സംരക്ഷണത്തെക്കുറിച്ചും അറിവുള്ളവരാകണമെന്നും, ഭരണഘടന ന്യൂനപക്ഷങ്ങൾക്കും അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിനും എപ്രകാരമാണ് പരിരക്ഷ നൽകുന്നത് എന്നും അതിൽ നമ്മുടെ മുൻഗാമികൾക്കുണ്ടായ ദീർഘവീക്ഷണവും നാം തിരിച്ചറിയണമെന്നും, മൗലാനാ അബുൽ കലാം ആസാദിൻ്റെ ദീർഘവീക്ഷണത്തെക്കുറിച്ചും, അദ്ധേഹത്തിൻ്റെ അഞ്ച് പ്രവചനങ്ങളുടെ പ്രാധാന്യവും അദ്യക്ഷപ്രസംഗത്തിൽ ദാറുൽ ഖുർആൻ ഡയറക്ടർ മുഹമ്മദ് നൂറുൽ അമീൻ വിദ്യാർത്ഥികളെ ഉണർത്തി.
ദാറുൽ ഖുർആൻ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൾ ഷിംന മുഹമ്മദ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments