കായിക രംഗത്ത് മൊഗ്രാൽ തിളക്കം: സന്തോഷ് ട്രോഫിയിൽ കളിക്കാൻ ദിൽഷാദ്, ഗുസ്തിയിൽ സ്വർണ്ണം നേടി മുഹമ്മദ് യാക്കൂബ്.
മൊഗ്രാൽ : മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം അബൂബക്കർ ദിൽഷാദ് എംഎൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ജേഴ്സി അണിയും. പരേതനായ പ്രൊഫ: പി സി എം കുഞ്ഞിക്കുശേഷം മൊഗ്രാലിൽ നിന്ന് സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി ജേഴ്സി അണിയുന്ന രണ്ടാമത് താരമാണ് അബൂബക്കർ ദിൽഷാദ് എം എൽ.മൊഗ്രാൽ സ്പോർട്സ് ക്ലബ് റഫറിയും,ടീം കോച്ചും, മാനേജരുമൊക്കെയായി പ്രവർത്തിച്ചുവരുന്ന എംഎൽ അബ്ബാസിന്റെ മകനാണ് അബൂബക്കർ ദിൽഷാദ്.പരേതനായ ഉപ്പൂപ്പ എംഎൽ മുഹമ്മദും ക്ലബ്ബ് പിറവി കാലം തൊട്ട് ഫുട്ബോൾ താരമായിരുന്നു.
2022-23വർഷം മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിലെ മുഹമ്മദ് ഷഹാമത്ത് കെ എം കേന്ദ്ര ഭരണ പ്രദേശമായ ദാമൻ&ദിയു ക്ലബ്ബിന് വേണ്ടി സന്തോഷ് ട്രോഫിയിൽ കളിക്കാൻ ജേഴ്സി അണിഞ്ഞിരുന്നത് മൊഗ്രാലിന്റെ മറ്റൊരു നേട്ടമായിരുന്നു.
തൃശ്ശൂർ സ്പോർട്സ് ഡിവിഷനിൽ വെച്ച് കേരള സ്റ്റേറ്റ് അണ്ടർ-15 റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം തേടിയ മൊഗ്രാലിലെ മറ്റൊരു താരമാണ് മുഹമ്മദ് യാക്കൂബ്. റെസിലിംഗ് അസോസിയേഷൻ സംഘടിപ്പിച്ചതാണ് സംസ്ഥാനതല ഗുസ്തി മത്സരം.ഇതിലാണ് മുഹമ്മദ് യാകൂബ് സ്വർണം നേടിയത്.കണ്ണൂരിലാ യിരുന്നു മത്സരം.
തൃശ്ശൂരിൽ ബോയ്സ് സ്കൂളിലാണ് മുഹമ്മദ് യാക്കൂബിന്റെ പഠനം.ഒമ്പതാം ക്ലാസ്സിൽ പഠിച്ചുവരുന്ന മുഹമ്മദ് യാക്കൂബ് കഴിഞ്ഞ രണ്ട് പ്രാവശ്യം ഗോൾഡ് മെഡലും,വെള്ളിമടലും കരസ്ഥമാക്കിയിരുന്നു.സ്പോർട്സിൽ സെലക്ഷൻ കിട്ടിയായിരുന്നു ഈ മേഖല തിരഞ്ഞെടുത്തത്. സ്കൂൾ ടീമിന് വേണ്ടിയും, കാസർഗോഡ് ജില്ലയ്ക്ക് വേണ്ടിയും മുഹമ്മദ് യാക്കൂബ് ഗുസ്തി മത്സരത്തിൽ സജീവമാണ്. മൊഗ്രാലിലെ കെബി യൂസഫ് പാച്ചാനി- മൈമൂന ദമ്പതികളുടെ മകനാണ്.
കായികരംഗത്ത് മികച്ച പ്രകടനം നടത്താൻ മൊഗ്രാലിലെ യുവതാരങ്ങൾക്ക് കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് മൊഗ്രാൽ എന്ന ഫുട്ബോൾ ഗ്രാമം. ഇരുവർക്കും അനുമോദനം ഒരുക്കാനുള്ള തിരക്കിലാണ് നാട്ടിലെ സന്നദ്ധ സംഘടനകൾ.
ഫോട്ടോ:ഫുട്ബോൾ താരം അബൂബക്കർ ദിൽഷാദ് എം എൽ/ ഗുസ്തി താരം മുഹമ്മദ് യാക്കൂബ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments