"ജെഎസ്കെഎ ഇന്ത്യ''കാസറഗോഡ് ജില്ലാ ന്യൂ ഇയർ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് കുമ്പളയിൽ സംഘടിപ്പിച്ചു.
കാസറഗോഡ് : ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റി ഓർഗനൈസ് ചെയ്ത"ന്യൂ ഇയർ കപ്പ്''ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ് കുമ്പളയിലെ ജെ എസ്കെഎ കരാട്ടെ ഡോജോയിൽ വെച്ച് വിജയകരമായി നടത്തപ്പെട്ടു.
ജെഎസ്കെഎ കേരള സ്റ്റേറ്റ് ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് വിനോദ് മാത്യു വയലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത ടൂർണമെന്റിൽ 7 സ്കൂളുകളും 3 അസോസിയേഷനുകളും പങ്കെടുത്തു. മത്സരങ്ങൾ കൊഴുപ്പാർന്നതും വാശിയേറിയതുമായിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ മുഖ്യാതിഥിയായിരുന്നു.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് കർള, പ്രിത്വിരാജ് ഷെട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ടാറ്റാമി (ബൗട്ട്) ഉദ്ഘാടനം ജോസഫ് മേചറാത്ത് നിർവഹിച്ചു.
ശക്തരായ മത്സരാർത്ഥികളുടെ മികവിന്റെ പശ്ചാത്തലത്തിൽ ഓവറോൾ ചാമ്പ്യൻസ് ട്രോഫി ഒന്നാം സ്ഥാനം കുമ്പള സെന്റ് മോണിക്ക സ്കൂൾ സ്വന്തമാക്കി.രണ്ടാം സ്ഥാനം കൊടിയമ്മ കോഹിനൂർ പബ്ലിക് സ്കൂളും,മൂന്നാം സ്ഥാനം,കുമ്പള ഹോളി ഫാമിലി സ്കൂളും കരസ്ഥമാക്കി.
2026 പുതുവത്സര ചാമ്പ്യൻഷിപ്പ് കാസറഗോഡ് ജില്ലയിലെ കരാട്ടെ താരങ്ങളുടെ കഴിവും, യുവതലമുറയിലെ താൽപ്പര്യവും വർധിപ്പിക്കുന്നതിന് സഹായകരമായി എന്ന് സെൻസെയ് വിനോദ് മാത്യു വയല അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാ സ്കൂളുകളെയും അസോസിയേഷനുകളെയും അഭിനന്ദിച്ചുകൊണ്ട് ടൂർണമെന്റ് സംഘാടകർ നന്ദി അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ച ഷോട്ടോക്കാൻ കരാട്ടെ അക്കാഡമി കുമ്പള പ്രസിഡന്റ് താജുദീൻ മൊഗ്രാലിനെ പ്രത്യേകം അനുമോദിച്ചു.
ഫോട്ടോ:ജെഎസ് കെഎ ഇന്ത്യ- കാസർഗോഡ് ജില്ല പുതുവത്സരത്തോടനുബന്ധിച്ച് കുമ്പളയിൽ സംഘടിപ്പിച്ച കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments