Breaking News

*ഡോ. സെബാസ്റ്റ്യൻ പോൾ ഫോറത്തിൽ അംഗമായി*

പ്രശസ്ത മാധ്യമ പ്രവർത്തകനും ട്രെയ്ഡ് യൂണിയൻ നേതാവും മുൻ എം പി യും എം എൽ എ യും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിൽ അംഗത്വം സ്വീകരിച്ചു.

എറണാകുളം പ്രസ് ക്ലബ് ഹാളിൽ ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതുവർഷ സ്നേഹ സംഗ മത്തിൽ വച്ച് അംഗത്വാപേക്ഷ ഫോറം രക്ഷാധികാരി എ മാധവന് ഡോ. സെബാസ്റ്റ്യൻ പോൾ കൈമാറി.

സ്നേഹ സംഗമം ഡോ. സെബാസ്റ്റ്യൻ പോൾ കേക്ക് മുറിച്ച്  ഉദ്ഘാടനം ചെയ്തു.
 ജില്ലാ പ്രസിഡൻ്റ് ആർ എം ദത്തൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ ഗോപകുമാർ,  ഫോറം രക്ഷാധികാരി എ മാധവൻ, ജില്ലാ സെക്രട്ടറി പി ഒ തങ്കച്ചൻ, വൈസ് പ്രസിഡൻ്റുമാരായ എം ബിലീന കെ വി ഫിലിപ്പ് മാത്യു , ജോയിൻ്റ് സെക്രട്ടറിമാരായ ബാബു വിപിൻ ചന്ദ്രൻ, വിൽസൺ വടക്കുംചേരി, ട്രഷറർ കെ ജി ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി സുബ്രഹ്മണ്യൻ, പി എ കുര്യാക്കോസ്,  ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാജശേഖര പണിക്കർ, ടി ഒ ഡൊമിനിക്,
രാജു പോൾ, പി എം മായൻകുട്ടി, വർഗീസ് കൊയ്പള്ളിൽ, ബെന്നി പോൾ, സുനിൽ  മനയിൽ ,  എന്നിവർ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments