കുടുംബവും, സമൂഹവും ധന്യമാകുന്നതിൽ വിദ്യാഭ്യാസവും, കായിക വളർച്ചയും പ്രധാന ഘടകം.-എം ബൽക്കീസ് ഗഫാർ.
മൊഗ്രാൽ : സമൂഹത്തിന്റെയും, ഓരോ കുടുംബത്തിന്റെയും വിജയത്തിനും, മുന്നേറ്റത്തിനും പിന്നിലുള്ള ശക്തി ഉന്നത വിദ്യാഭ്യാസവും,അത് നേടിയെടുക്കാൻ ശ്രമിക്കുന്ന വിവിധ മേഖലയുമാണെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ബൽക്കീസ്-ഗഫാർ അഭിപ്രായപ്പെട്ടു.
സ്പോർട്സ് ഡിവിഷൻ തൃശ്ശൂർ കേരള സ്റ്റേറ്റ് അണ്ടർ-15 റെസ്ലിം ങ്(ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മൊഗ്രാലിലെ മുഹമ്മദ് യാകൂബിന് മൊഗ്രാൽ ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ബൽക്കീസ്- ഗഫാർ.
മൊഗ്രാലിലെ യൂസഫ് പാച്ചാനിയുടെ കുടുംബ മഹിമ വിളിച്ചോതുന്നതാണ് മുഹമ്മദ് യാക്കൂബിന്‍റെ സ്വർണ മെഡൽ.ഇവർ വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം മാതൃകാപരമാണ്. മകൾ സൈനബ ആദൂർ സ്കൂളിലെ അറബിക് അധ്യാപികയാണ്. മറ്റൊരു മകൾ കണ്ണൂർ ബ്രണ്ണൻ കോളേജിൽ അസി: പ്രൊഫസറാണ്. മകൻ അഡ്വ: മുഹമ്മദ് ഫസൽ ദുബായിൽ ജോലി ചെയ്യുന്നു.മറ്റൊരു മകൻ ഇസ്മായിൽ കമ്പ്യൂട്ടർ എൻജിനീയറായി എറണാകുളത്ത് ജോലി ചെയ്യുന്നു. ഈ കുടുംബത്തിൽ നിന്നാണ് ഇളയ മകൻ മുഹമ്മദ് യാക്കൂബ് ഗുസ്തിയിൽ സ്വർണ്ണമെഡൽ നേടുന്നത്.ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ബൽക്കീസ് പറഞ്ഞു.
ചടങ്ങിൽ സാംസ്കാരിക സമിതി ചെയർമാൻ നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കൺവീനർ ഷക്കീൽ-അബ്ദുല്ല സ്വാഗതം പറഞ്ഞു.ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആബിദ് ഇടച്ചേരി മുഖ്യാതിഥിയായി സംബന്ധിച്ചു.ഹസീബ് മൊഗ്രാൽ, അത്താഉ മിലാനോ, കെ പി മുഹമ്മദ് സ്മാർട്ട്,മുഹമ്മദ് അബ്ക്കോ,യൂസഫ് മിലാനോ,സത്താർ കെ കെ,യൂസഫ് പാച്ചേനി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:സ്റ്റേറ്റ് അണ്ടർ-15 റെസ് ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മൊഗ്രാലിലെ മുഹമ്മദ് യാക്കൂ ബിന് മൊഗ്രാൽ ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് ഗഫാർ മെമന്റോ സമ്മാനിക്കുന്നു.
.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments