കെഎസ്ബിയു (സി ഐടിയു) ജില്ലാ കമ്മിറ്റി വെൽഫെയർ മീറ്റും ബ്യൂട്ടീഷൻ കോഴ്സ് പൂർത്തീകരിച്ചുള്ളവർക്കുളള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.ഐ ടി വെൽഫെയർ/കേരള ഷോപ്പ്സ്,ബോഡ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അബ്ദുൾ സലാം ഉൽഘാടനം ചെയ്തു.
കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ (സിഐ ടിയു)കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽഫെയർ മീറ്റും ബ്യൂട്ടിഷൻ കോഴ്സ് പൂർത്തികരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചടങ്ങ് ഐ ടി വെൽഫേയർ/കേരള ഷോപ്പ്സ് ബോഡ് ജില്ല എക്സിക്യൂട്ടിവ് ഓഫീസർ അബ്ദുൾ സലാം ഉൽഘാടനം ചെയ്തു.
സർക്കാർ ക്ഷേമ പദ്ധതികൾ തൊഴിൽ മേഖലക്ക്
ആശ്വാസകരമെന്ന് അബ്ദുൾ സലാം
അഭിപ്രായപ്പെട്ടു. കടകളിലും,വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി കേരള സർക്കാർ ആവിഷ്കരിച്ച് ക്ഷേമ പദ്ധതിയാണ് കേരള ഷോപ്പ്സ് ക്ഷേമ പദ്ധതി.
18 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ള കേരള ഷോപ്സ് ആൻഡ് കോമേഴ്സ്ൽ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ ക്കും സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഇതിൽ അംഗമാകാവുന്നതാണ്.
പെൻഷൻ,കുടുംബ പെൻഷൻ, വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം,കാഷ് അവാർഡ്, സ്കോളർഷിപ്പ്, ചികിത്സാസഹായം, മരണാനന്തര സഹായം, മരണാനന്തര ചെലവ്,അംശാദായ തിരികെ ലഭിക്കൽ എന്നീ ആനുകൂല്യങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബാലാജി ടവറിൽ നടന്ന പരിപാടിയിൽ സനീഷ് കുറുഞ്ചേരി അദ്ധ്യക്ഷനായി.സി ഐടിയു ജില്ലാ സെക്രട്ടറി ഗിരികൃഷ്ണൻ ഐ.ഡി കാർഡ് വിതരണം നടത്തി. കെ.എസ് ശിവദാസ് സ്വാഗതം പറഞ്ഞു. എൻ.പ്രമോദ് നന്ദി പ്രകാശിപ്പിച്ചു. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ:കെഎസ് ബി യു (സി ഐ ടി യു ജില്ലാ കമ്മിറ്റി) സംഘടിപ്പിച്ച വെൽഫെയർ മീറ്റും, ബ്യൂട്ടീഷൻ കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഐടി വെൽഫയർ/ കേരള ഷോപ്പ്സ്, ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments